ബാങ്ക് ഓഫ് ബറോഡയില്‍ 1100 ഓളം ഒഴിവുകള്‍; അപേക്ഷ തിയതി നീട്ടി
ബാങ്ക് ഓഫ് ബറോഡയില്‍ 1100 ഓളം ഒഴിവുകള്‍; അപേക്ഷ തിയതി നീട്ടി
ബാങ്ക് ഓഫ് ബറോഡ വെല്‍ത്ത് എക്‌സിക്യൂട്ടീവ്, ക്രെഡിറ്റ് അനലിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള അപേക്ഷ തിയതി നീട്ടി. രണ്ട് തസ്തികകളിലും കൂടി 1100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരേയും അപേക്ഷ സമര്‍പ്പിക്കാത്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ഒക്ടോബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 4 - നാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷയിലെ വിവരങ്ങള്‍ തിരുത്തുന്നതിനും ഇതേ തീയതി വരെ അവസരമുണ്ട്. വിവിധ വകുപ്പുകളിലേക്കാണ് ഈ നിയമനം നടത്തുന്നത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കലും പൂര്‍ത്തിയാക്കണം എന്ന് ഉദ്യോഗാര്‍ത്ഥികളോട് ബാങ്ക് ഓഫ് ബറോഡ നിര്‍ദേശിച്ചിട്ടുണ്ട്. സമര്‍പ്പിച്ച അപേക്ഷാ ഫോം പ്രിന്റ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 16 ആണ്.
എങ്ങനെ അപേക്ഷിക്കാം?
പ്രസ്തുത തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി പറയുന്ന ഘട്ടങ്ങള്‍ പാലിക്കണം. ആദ്യം ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ibpsreg.ibps.in സന്ദര്‍ശിക്കുക. ശേഷം ഹോം പേജിലുള്ള കരിയര്‍ എന്ന ടാബില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 'SO Recruitment' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പുതിയ പേജില്‍ രജിസ്റ്റര്‍ ചെയ്യുക.
ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക. ബാധകമായ അപേക്ഷാ ഫീസ് അടച്ച ശേഷം അപേക്ഷാ ഫോം സമര്‍പ്പിക്കുക. സമര്‍പ്പിച്ച അപേക്ഷയുടെ പേജ് ഡൗണ്‍ലോഡ് ചെയ്ത്, ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അതിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കുക.
ജനറല്‍, ഇ ഡബ്ല്യു എസ്, ഒ ബി സി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് 850 രൂപയാണ്. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി, ഇ എസ് എം, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ 175 രൂപ ഫീസ് അടയ്ക്കണം. അടച്ച ഫീസ് തിരികെ ലഭിക്കുന്നതല്ല.
അപേക്ഷിക്കാനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
![]() |
Career and Education Updates -Follow our WhatsApp Channel : ----------------------------------------------------------------------------------------------------------------------------- |
