ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; മീഡിൽ ഈസ്റ്റിൽ നിരവധി ഒഴിവ്, മികച്ച ശമ്പളം.. അഭിമുഖം പാലക്കാട് വെച്ച്
പാലക്കാട്: മിഡിൽ ഈസ്റ്റിൽ ജോലി തിരയുകയാണോ? ഇതാ ലുലു ഗ്രൂപ്പിൽ വൻ അവസരം. വാക്ക് ഇൻ ഇന്റർവ്യുവിലൂടെയാണ് നിയമനം. സെപ്റ്റംബർ 24 വ്യാഴായ്ച്ച പാലക്കാട് നൂറാണി കോർട്ട് റോഡിലുള്ള ഷാദി മഹലിൽ വെച്ചാണ് അഭിമുഖം നടക്കുക. രാവിലെ 9 മുതൽ വൈകിട്ട് മൂന്ന് വരെയാണ് അഭിമുഖം . സെയിൽസ്മാൻ, ക്യാഷിയർ, സ്റ്റോർകീപ്പർ, സി എസ് ആർ, ബുച്ചർ, ഫിഷ്മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, പ്രായപരിധി, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം
സെയിൽസ്മാൻ / ക്യാഷിയർ തസ്തികയിലേക്ക് ഗാർമെന്റ്സ്, സാരി, ഫുട്‌വെയർ, ഇലക്ട്രോണിക്സ്, ഹൗസ്‌ഹോൾഡ്, സൂപ്പർമാർക്കറ്റ് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 20 മുതൽ 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 1,400 ദിർഹം.
സ്റ്റോർകീപ്പർ / സി എസ് ആർ തസ്തികയിലേക്ക് സിസ്റ്റം പരിജ്ഞാനത്തോടൊപ്പം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആവശ്യമാണ്. പ്രായപരിധി 22 മുതൽ 30 വയസ് വരെ. ശമ്പളം 1,600 മുതൽ 1,800 ദിർഹം വരെ ലഭിക്കും.
ബുച്ചർ, ഫിഷ്മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ തുടങ്ങിയ തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. 40 വയസിൽ താഴെയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. ശമ്പളം 1,600 മുതൽ 2,000 ദിർഹം വരെയാണ് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർ ഉദ്യോഗാർത്ഥികൾക്ക് താമസം, ഗതാഗതം ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
വടക്കൻ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 26ന് കോഴിക്കോട് പാലയം,സ്നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാളിലും വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് ഇന്റർവ്യു നടക്കുക. അഭിമുഖത്തിനെത്തുന്ന ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും, കളർ ഫോട്ടോ എന്നിവ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 75938 12223, 75938 12225 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
![]() |

