മലപ്പുറത്ത് നഴ്‌സിംഗ്, തെറാപ്പിസ്റ്റ് ഒഴിവുകള്‍... പിഎസ്‌സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം
നാഷണല്‍ ഹെല്‍ത്ത് മിഷന് ( എന്‍ എച്ച് എം ) കീഴില്‍ ജില്ലാ ആരോഗ്യ - കുടുംബക്ഷേമ സൊസൈറ്റി ( ഡി എച്ച് എഫ് ഡബ്ല്യു എസ് ) മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ ( എം എല്‍ എസ് പി ), ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.
ആകെ 48 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എം എല്‍ എസ് പി തസ്തികയില്‍ 46 ഒഴിവുകളും ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയില്‍ രണ്ട് ഒഴിവുകളുമാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവരെ മലപ്പുറം ജില്ലയില്‍ ആയിരിക്കും നിയമിക്കുക. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 30 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
അപേക്ഷകരുടെ പ്രായപരിധി പരമാവധി 40 വയസായിരിക്കണം. 01.10.2025 എന്ന തിയതി അനുസരിച്ചാണ് പ്രായപരിധി കണക്കാക്കുക. എം എല്‍ എസ് പി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20500 രൂപ ശമ്പളമായി ലഭിക്കും. ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളമായി ലഭിക്കുക. രണ്ട് തസ്തികകളിലേക്കും വേണ്ട യോഗ്യത, പ്രവൃത്തി പരിചയം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍
കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫസ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ബി എസ് സി നഴ്സിംഗ്. അല്ലെങ്കില്‍ കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫസ് കൗണ്‍സില്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ജി എന്‍ എം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ആവശ്യമാണ്.ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റില്‍ പി ജി ഡിപ്ലോമയും അല്ലെങ്കില്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് നവജാത ശിശു വികസനത്തില്‍ ഒരു വര്‍ഷത്തെ ഫോളോ-അപ്പ് ക്ലിനിക്കില്‍ യോഗ്യതയുള്ളത് അഭികാമ്യം.ഈ റിക്രൂട്ട്മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. യോഗ്യത, പരിചയം, എഴുത്ത് പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.