യുഎഇയിൽ ജോലി ഒഴിവ്; മികച്ച ശമ്പളം..കൂടാതെ സൗജന്യ താമസവും വിമാന ടിക്കറ്റും..വിശദാംശങ്ങൾ ഇതാ
യുഎഇയിലെ ഒരു പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യോഗ്യത, ശമ്പളം, മറ്റ് വിവരങ്ങൾ എന്നിവ വിശദമായി പരിശോധിക്കാം.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ (EEE) ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം ആണ് യോഗ്യത. നിർമ്മാണ സൈറ്റുകളിലെ ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും നിലവാരമുള്ള വ്യവസായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും 1-3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനുകൾ, അംഗീകൃത ഷോപ്പ് ഡ്രോയിംഗുകൾ വായിച്ച് വ്യാഖ്യാനിക്കൽ, സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കൽ, പ്രധാന കരാറുകാരുമായും കൺസൾട്ടൻ്റ് ഇൻസ്പെക്ഷൻ എഞ്ചിനീയർമാരുമായും ഏകോപിപ്പിക്കൽ എന്നിവയിലും പ്രവൃത്തിപരിചയം ആവശ്യമാണ്.
അപേക്ഷകരുടെ പ്രായപരിധി 21-നും 30-നും ഇടയിലായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2000-2500 എഇഡി ആയിരിക്കും പ്രതിമാസ ശമ്പളം. ശമ്പളത്തിനു പുറമെ, സൗജന്യ താമസസൗകര്യം, യാത്രാസൗകര്യം, മെഡിക്കൽ ഇൻഷുറൻസ്, വർഷത്തിൽ രണ്ട് തവണ വിമാനടിക്കറ്റ് എന്നിവയും ലഭിക്കും. താൽപര്യമുള്ളവർ സിവി, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ trainees_abroad@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്‌ക്കണം. "Electrical Engineer Trainee" എന്ന് സബ്ജെക്ട് ലൈനിൽ പ്രതിപാദിച്ചിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 22 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/free-recruitment-of-electrical-engineers-trainee-to-uae

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക നിയമനം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിൽ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പ്ലസ്ടു, മലയാളം ടൈപ്പിംഗ് (ലോവർ), ഇംഗ്ലീഷ് ടൈപ്പിംഗ് ( ഹയർ ) എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് , ഗ്രാഫിക് ഡിസൈനിങ്, ഫോട്ടോഷോപ്പ് എന്നിവയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യതകളുടെ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 23 രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിലുളള ജില്ലാ പ്ലാനിങ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0484 2422290.ലാബ് ടെക്‌നീഷ്യന്‍ താൽകാലിക നിയമനം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വെറ്ററിനറി പോളിക്ലിനിക്കിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താൽക്കാലിക നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ ലബോറട്ടറി ടെക്നിക്സ് ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യതകൾ. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ 21 രാവിലെ 11 മണി മുതല്‍ 12 മണി വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. ഫോണ്‍: 0477-2252431.