ജോലി ഇല്ലെന്ന് ഇനി വിഷമിക്കേണ്ട; സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി..മികച്ച ശമ്പളവും
എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ സോളാര്‍ ടെക്‌നിഷ്യന്‍ (ഇലക്ട്രിക്കല്‍) ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ അഭാവത്തില്‍ ഓപണ്‍ കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും.
യോഗ്യത:
ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി.യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാതൃകയിലായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 22 ന് രാവിലെ 10ന് എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 7558852185, 8547954104.
ഗ്രേഡ് 2 നഴ്‌സ് ഇന്റര്‍വ്യൂ
മലപ്പുറം: ജില്ലയിലെ ആയുര്‍വേദ ആശുപത്രികളിലേക്ക് ഗ്രേഡ് 2 നഴ്‌സിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ അംഗീകാരമുള്ള ആയുര്‍വേദ നഴ്‌സ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 22ന് രാവിലെ 10.30 ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം
പ്രൊമോട്ടർ നിയമനം
ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ പട്ടികവർഗ്ഗ / ഹെൽത്ത് പ്രൊമോട്ടർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 20 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് അവസരം. പത്താം താരമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പി.വി.റ്റി.ജി /അടിയ /പണിയ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം തരം യോഗ്യത മതിയാവും. നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ, ആയുർവ്വേദം /പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ഒക്ടോബർ 25 വൈകിട്ട് നാലികം നിശ്ചിത മാതൃകയിലുള്ള അപേക്ഷ കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ഐ.റ്റി.ഡി.പി ഓഫീസിലോ മാനന്തവാടി, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസുകളിലോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നൽകണം. ഫോൺ: 04935 240210 (മാനന്തവാടി), 04936 221074 (സുൽത്താൻ ബത്തേരി).