യുഎഇയില്‍ ജോലി വേണോ? ഇതാ കൈനിറയെ അവസരം: ആഡംബര കാറിലെ ഡ്രൈവറേയും വേണം
വേനല്‍ക്കാല അവധി അവസാനിച്ചതിന് പിന്നാലെ യു എ ഇയില്‍ വലിയ തോതിലുള്ള നിയമനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളില്‍ എല്ലാം തന്നെ ഒഴിവുകളുണ്ട്. ഇത്തരത്തില്‍ ഏതാനും ഒഴിവുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗൾഫ് ന്യൂസ് ക്ലാസിഫൈഡ്സ്, ബേട്ട്.കോം, നോക്ക്രിഗൾഫ്, ഇൻഡീഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് എടുത്ത ഇത് അടക്കമുള്ള മറ്റ് ജോലി ഒഴിവുകളെ കുറിച്ച് കൂടുതല്‍ അറിയാനും അപേക്ഷിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ സന്ദർശിക്കുക.
സെയിൽസ് എക്സിക്യൂട്ടീവ് - ഫുൾ ടൈം
- ലൊക്കേഷൻ: ദുബായ്
- കമ്പനി: ലോഗ്സ് ആൻഡ് എമ്പേഴ്സ്
- അപേക്ഷിക്കേണ്ട അവസാന തിയതി: നവംബർ 5
- ശമ്പളം: 8000 ദിർഹം + kcdcr
- ഇൻഡസ്ട്രി: കഫെ/റെസ്റ്റോറന്റ്/ഹോസ്പിറ്റാലിറ്റി
- യോഗ്യത: ഡിപ്ലോമ, ഡിഗ്രി അല്ലെങ്കിൽ സർട്ടിഫിക്കറ്റ് (മുൻഗണന)
ഉത്തരവാദിത്തം
ബിസിനസ് വളർച്ചയും ക്ലയന്റ് ഇടപെടലും പ്രോത്സാഹിപ്പിക്കുക. ശക്തമായ ആശയവിനിമയവും ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനവും ആവശ്യം. ഈ ജോലി ഹോസ്പിറ്റാലിറ്റി മേഖലയിലെ പുതിയ റിക്രൂട്ട്മെന്റ് ബൂമിന്റെ ഭാഗമാണ്. കൂടാതെ സെയിൽസ് പ്രൊഫഷണലുകൾക്ക് ഉയർന്ന കമ്മിഷൻ അവസരങ്ങളും ഉണ്ട്.പ്രോപ്പർട്ടി കൺസൾട്ടന്റ് - ഫുൾ ടൈം
- ലൊക്കേഷൻ: ബിസിനസ് ബേ, ദുബായ്
- അപേക്ഷിക്കേണ്ട അവസാന തിയതി: നവംബർ 5
- ശമ്പളം: 5000 - 10000 ദിർഹം / മാസം
- ഇൻഡസ്ട്രി: റിയൽ എസ്റ്റേറ്റ്/പ്രോപ്പർട്ടി കൺസൾട്ടൻസി/സെയിൽസ്
- എക്സ്പീരിയന്‍സ്: പ്രോപ്പർട്ടി കൺസൾട്ടൻസി, സെയിൽസ് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റിൽ കുറഞ്ഞത് 6 മാസം പ്രവർത്തി പരിചയം
- യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ തതുല്യം
ഉത്തരവാദിത്തം
ക്ലയന്റ് റിലേഷനുകൾ കൈകാര്യം ചെയ്യുക, പ്രോപ്പർട്ടി സെയിൽസ് പ്രോത്സാഹിപ്പിക്കുക, ബിസിനസ് വളർച്ചയെ സപ്പോർട്ട് ചെയ്യുക.സപ്പോർട്ട് എഞ്ചിനീയർ - വിവ ടിക്കറ്റിങ് ടൂൾ - ഫുൾ ടൈം
- ലൊക്കേഷൻ:ദുബായ്, യുഎഇ
- അപേക്ഷിക്കേണ്ട അവസാന തിയതി: നവംബർ 5, 2025
- ശമ്പളം: 5,000 - 10,000 ദിർഹം / മാസം
- ഇൻഡസ്ട്രി: ഐ ടി/ടെക്നിക്കൽ സപ്പോർട്ട്/ഇവന്റ് മാനേജ്മെന്റ് സിസ്റ്റംസ്
- എക്സിപീരിയന്‍സ്: ടെക്നിക്കൽ സപ്പോർട്ടിലോ ഐ ടി/കസ്റ്റമർ സർവീസിലോ 4+ വർഷം യോഗ്യത. കമ്പ്യൂട്ടർ സയൻസ്, ഐ ടി അല്ലെങ്കിൽ ബന്ധപ്പെട്ട ഫീൽഡിൽ ബാച്ചിലേഴ്സ് ബിരുദം.
ഉത്തരവാദിത്തം
വിവ ടിക്കറ്റിങ് ടൂളിന് ടെക്നിക്കൽ സപ്പോർട്ട് നൽകുകയും സുഗമമായ ഐടി ഓപ്പറേഷനുകൾ ഉറപ്പാക്കുകയും ചെയ്യുക. ഐടി മേഖലയിൽ യു എ ഇയുടെ ഡിജിറ്റൽ പരിവർത്തനം ഈ ജോലികൾക്ക് ഉയർന്ന ഡിമാൻഡ് സൃഷ്ടിക്കുന്നു.
ലക്ഷറി ചോഫർ ഡ്രൈവർ - ഫുൾ ടൈം
- ലൊക്കേഷൻ: ദുബായ്
- കമ്പനി: മാക്സ് ഡ്രൈവ് ട്രാൻസ്പോർട്ടേഷൻ എൽഎൽസി
- ശമ്പളം: 4000 - 8,000 ദിർഹം / മാസം
- ഇൻഡസ്ട്രി: ട്രാൻസ്പോർട്ടേഷൻ/ലക്ഷറി സർവീസസ്/ഡ്രൈവിങ്
- എക്സിപീരിയന്‍സ്: ദുബായിൽ ഡ്രൈവിങിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം
- യോഗ്യത: ഔപചാരിക ചോഫർ ട്രെയിനിങ്
ഉത്തരവാദിത്തം
ദുബായിലെ ആഡംബര സർവീസുകൾക്ക് പ്രൊഫഷണൽ, സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവിങ് സർവീസുകൾ നൽകുക. ടൂറിസം വളർച്ചയോടെ ട്രാൻസ്പോർട്ട് മേഖലയിൽ ജോലികൾ വർധിക്കുന്നുമെക്കാനിക്കൽ ഡിസൈൻ എഞ്ചിനീയർ - ഫുൾ ടൈം
- ലൊക്കേഷൻ: അബുദാബി
- അപേക്ഷിക്കേണ്ട അവസാന തിയതി: നവംബർ 5
- ശമ്പളം: 5000 - 10000 ദിർഹം / മാസം
- ഇൻഡസ്ട്രി: എഞ്ചിനീയറിങ്/മെക്കാനിക്കൽ ഡിസൈൻ/കൺസ്ട്രക്ഷൻ
- എക്സിപീരിയന്‍സ്: യു എ ഇയിലെ മെക്കാനിക്കൽ ഡിസൈനിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം
- യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ തതുല്യം