ടൈപ്പിംഗ് അറിയാമോ? ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ വേണം.സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം
മലപ്പുറം ജില്ലയില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിങ്ങള്‍ക്ക് താല്‍പ്പര്യവും നിര്‍ദിഷ്ട യോഗ്യതയുമുണ്ടെങ്കില്‍ ഒക്ടോബര്‍ 13 വരെ നിങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക. www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു'' എന്നതില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
ഒക്ടോബര്‍ 13 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.
കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16250 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകരുടെ പ്രായ പരിധി 01.09.2025 ന് 40 വയസിന് താഴെയായിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും ബിരുദം കരസ്ഥമാക്കിയവരായിരിക്കണം അപേക്ഷകര്‍.
PGDCA അല്ലെങ്കില്‍ DCA യോഗ്യത ഉണ്ടായിരിക്കണം.
കുറഞ്ഞത് രണ്ട് വര്‍ഷത്തെ പോസ്റ്റ് യോഗ്യത പരിചയം അഭികാമ്യമാണ്. അപേക്ഷകര്‍ക്ക് മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷിക്കേണ്ട വിധം
നിങ്ങള്‍ക്ക് താല്‍പ്പര്യവും നിര്‍ദിഷ്ട യോഗ്യതയുമുണ്ടെങ്കില്‍ ഒക്ടോബര്‍ 13 വരെ നിങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക. www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു'' എന്നതില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അറിയിപ്പ് ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. (അപേക്ഷ ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കണം) ശേഷം അറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.