സർക്കാർ ജോലി നേടാം; കെഎസ്ഇബിയിൽ താത്കാലിക ജോലി നേടാം; 1.25 ലക്ഷം വരെ ശമ്പളം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബിഎൽ), ബിസിനസ് ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനവും ആവശ്യകതകളും അനുസരിച്ച് ഇത് ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. കെഎസ്ഇബിഎല്ലിന്റെ ഐടി വിഭാഗം നടത്തുന്ന ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരുവനന്തപുരം വൈദ്യുത ഭവനിലോ കെഎസ്ഇബിഎൽ തീരുമാനിക്കുന്ന മറ്റേതെങ്കിലും ഓഫീസിലോ ആയിരിക്കും നിയമനം.
ഒക്ടോബർ 13 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.
അപേക്ഷിക്കാനുള്ള യോഗ്യത
ഡാറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദവും ബിസിനസ് അനലിറ്റിക്സ്, ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കേഷൻ എന്നിവയാണ് അടിസ്ഥാന യോഗ്യത.
എസ്‌ക്യൂഎൽ, പൈത്തൺ/ആർ അല്ലെങ്കിൽ മറ്റ് ഡാറ്റാ വിശകലന പ്രോഗ്രാമിംഗ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടാതെ, ബിസിനസ് ഡാറ്റാ അനാലിസിസ്, ഡാറ്റാ മോഡലിംഗ്, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ബിസിനസ് ഇന്റലിജൻസ് റിപ്പോർട്ടിംഗ് എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിലോ ഈ പരിചയം ഉണ്ടായിരിക്കണം. ഡാറ്റാ വിശകലനത്തിലും ഡാറ്റാ പ്രൊഫൈലിംഗിലുമുള്ള വൈദഗ്ധ്യം അത്യാവശ്യമാണ്.
എന്റർപ്രൈസ് ഡാറ്റാബേസുകൾ, ഡാറ്റാ വെയർഹൗസിംഗ് എന്നിവയിൽ പ്രവർത്തിച്ചുള്ള മുൻപരിചയം, പ്രമുഖ ഡാറ്റാ വിഷ്വലൈസേഷൻ ടൂളുകളിലും ഇ.ടി.എൽ. ടൂളുകളിലുമുള്ള പ്രാവീണ്യം എന്നിവയും അനിവാര്യമാണ്. എക്സിക്യൂട്ടീവ് ഡാഷ്ബോർഡുകൾ, ഫോർകാസ്റ്റിംഗ് മോഡലുകൾ, ബിസിനസ് പ്രകടന നിരീക്ഷണത്തിനായുള്ള കെ.പി.ഐ. വിശകലനം എന്നിവ തയ്യാറാക്കുന്നതിലുള്ള പരിചയം അഭികാമ്യം.

യൂട്ടിലിറ്റി അല്ലെങ്കിൽ ഊർജ്ജ മേഖലയിലെ അനലിറ്റിക്സിലുള്ള പരിചയം ഒരു അധിക യോഗ്യതയായി കണക്കാക്കപ്പെടും. യോഗ്യതയും പ്രവൃത്തി പരിചയവും അനുസരിച്ചുള്ള ഏകീകൃത പ്രതിമാസ ശമ്പളം കെഎസ്ഇബിഎൽ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.
പ്രതിമാസ ശമ്പളം
ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 80,000 രൂപ മുതൽ 1,25,000 രൂപ വരെ (ഏകീകൃത ശമ്പളം) ലഭിക്കും.