എറണാകുളത്ത് ജോലി; മാസ ശമ്പളം 65,000 വരെ..പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
കൊച്ചിയിലെ അമ്പലമുകളിൽ സ്ഥിതി ചെയ്യുന്ന എച്ച്ഒസിഎൽ (HOCL), വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ഒഴിവുകൾ
മെഡിക്കൽ ഓഫീസർ, പ്ലാന്റ് എഞ്ചിനീയർ, സയന്റിഫിക് ഓഫീസർ, ഫയർ & സേഫ്റ്റി ഓഫീസർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇൻസ്ട്രുമെന്റ് എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.ഇവ കൂടാതെ, ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), ജൂനിയർ ടെക്നീഷ്യൻ (മെക്കാനിക്കൽ), ജൂനിയർ ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ), ജൂനിയർ ടെക്നീഷ്യൻ (യൂട്ടിലിറ്റീസ്), ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ (യൂട്ടിലിറ്റീസ്), ജൂനിയർ റിഗ്ഗർ എന്നീ തസ്തികകളിലും അവസരങ്ങളുണ്ട്. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.
- മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് എംബിബിഎസ് ഡിഗ്രിയും ഒക്യുപേഷണൽ ഹെൽത്ത് & ഇൻഡസ്ട്രിയൽ ഹൈജീനിലോ AFIH-ലോ ഡിപ്ലോമയും ആവശ്യമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭ്യമല്ലെങ്കിൽ എംബിബിഎസ് മാത്രമുള്ളവരെയും പരിഗണിക്കും. ഈ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
- പ്ലാന്റ് എഞ്ചിനീയർ തസ്തികയ്ക്ക് കെമിക്കൽ/പെട്രോകെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം വേണം. സയന്റിഫിക് ഓഫീസർക്ക് എം.എസ്.സി (കെമിസ്ട്രി) ആണ് യോഗ്യത. ഫയർ & സേഫ്റ്റി ഓഫീസർക്ക് ഫയർ എഞ്ചിനീയറിംഗിലോ സേഫ്റ്റി & ഫയർ എഞ്ചിനീയറിംഗിലോ ബിരുദം ആവശ്യമാണ്.
- ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇൻസ്ട്രുമെന്റ് എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, സിവിൽ എഞ്ചിനീയർ എന്നീ തസ്തികകളിലേക്ക് അതത് വിഷയങ്ങളിൽ എഞ്ചിനീയറിംഗ് ബിരുദം വേണം. ഈ തസ്തികകൾക്കെല്ലാം ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
- ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ), ജൂനിയർ ടെക്നീഷ്യൻ (മെക്കാനിക്കൽ), ജൂനിയർ ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ), ജൂനിയർ ടെക്നീഷ്യൻ (യൂട്ടിലിറ്റീസ്) എന്നിവർക്ക് അതത് വിഷയങ്ങളിൽ ഡിപ്ലോമ ആവശ്യമാണ്. ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ (യൂട്ടിലിറ്റീസ്) തസ്തികയിലേക്ക് ഐടിഐ (ഫിറ്റർ) ഉം ഒന്നാം അല്ലെങ്കിൽ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റും വേണം.
- ജൂനിയർ റിഗ്ഗർ തസ്തികയിലേക്ക് എസ്എസ്എൽസി/മെട്രിക്കുലേഷൻ ആണ് അടിസ്ഥാന യോഗ്യത. ജൂനിയർ ടെക്നീഷ്യൻ തസ്തികകളിലേക്കും ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ, ജൂനിയർ റിഗ്ഗർ തസ്തികകളിലേക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവ ഉൾപ്പെടും. മെഡിക്കൽ ഓഫീസർക്ക് പ്രതിമാസം 65,000 രൂപയാണ് ശമ്പളം. എംബിബിഎസ് മാത്രമുള്ളവർക്ക് പ്രവൃത്തിപരിചയത്തിനനുസരിച്ച് 50,000 മുതൽ 60,000 വരെ ലഭിക്കും.
എഞ്ചിനീയർ തസ്തികകളിലേക്ക് ആദ്യ രണ്ട് വർഷം 35,000 രൂപയും പിന്നീട് 40,000 രൂപയുമാണ് പ്രതിമാസ ശമ്പളം. ജൂനിയർ ടെക്നീഷ്യൻ തസ്തികകളിൽ ആദ്യ രണ്ട് വർഷം 25,000 രൂപയും പിന്നീട് 28,000 രൂപയും ലഭിക്കും. ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യന് 23,000 രൂപയും പിന്നീട് 26,000 രൂപയും ജൂനിയർ റിഗ്ഗർക്ക് 22,000 രൂപയും ലഭിക്കും. ഒക്ടോബർ 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക്- https://www.hoclindia.com/uploads/careerss/799350500_2025-09-18_05-08-37.pdf
കൂടുതൽ വിവരങ്ങൾക്ക്- https://www.hoclindia.com/uploads/careerss/799350500_2025-09-18_05-08-37.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
- കുടുംബശ്രീയില്‍ നിയമനം:
അപേക്ഷ ക്ഷണിച്ചു കോഴിക്കോട് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്, കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
- യോഗ്യത:
(സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തികരിച്ചിരിക്കണം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി:
30 വയസ്സ്.
- കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ്:
പ്ലസ് ടു, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തീകരിച്ചിരിക്കണം.
- പ്രായപരിധി:
28 വയസ്സ്.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ (പി ഒ), കോഴിക്കോട് - 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2373066.