UAE Nursing Jobs 2026 -50 Vacancies

യുഎഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം, 50 ഒഴിവുകള്‍; ഒരുലക്ഷം രൂപ ശമ്പളം; താമസവും വിസയും ഫ്രീ!


കേരള സര്‍ക്കാരിന് കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് യുഎഇയിലേക്ക് അസിസ്റ്റന്റ് നഴ്സ് (ഹോംകെയര്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ആകെ 50 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സ്ഥിര നിയമനമായിരിക്കും. അപേക്ഷകരുടെ പ്രായപരിധി 20 നും 40 നും ഇടയിലായിരിക്കണം.



അപേക്ഷകര്‍ക്ക് MOH / DHA / SHA ലൈസന്‍സുള്ള ബിഎസ്‌സി അല്ലെങ്കില്‍ ജിഎന്‍എം ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഡാറ്റാഫ്‌ലോ പൂര്‍ത്തിയാക്കിയവരോ അല്ലെങ്കില്‍ അതിനായുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നവരോ ആയ ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുക്കപ്പെട്ട ശേഷം, നിലവിലുള്ള DHA/MOH ലൈസന്‍സ് SHA ലൈസന്‍സിലേക്ക് മാറ്റേണ്ടത് നിര്‍ബന്ധമാണ്.


ആശുപത്രി / ക്ലിനിക്ക് / ഹോംകെയര്‍ മേഖലയില്‍ 1 വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കുറഞ്ഞത് 5 അടി ഉയരം ഉണ്ടായിരിക്കണം. ബിഎംഐ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇംഗ്ലീഷില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയണം. ട്രക്കിയോസ്റ്റോമി പരിചരണം, കത്തീറ്റര്‍ പരിചരണം, ബെഡ്സോര്‍ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം.

NGT അല്ലെങ്കില്‍ PEG വഴിയുള്ള എന്റല്‍ ഫീഡിംഗില്‍ അറിവ് വേണം. മികച്ച ആശയവിനിമയ ശേഷി, കാര്യങ്ങള്‍ നിരീക്ഷിക്കാനുള്ള കഴിവ്, വിമര്‍ശനാത്മക ചിന്താശേഷി, ഹോംകെയര്‍ സാഹചര്യങ്ങളില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിവ് എന്നിവ ഉള്ളവരായിരിക്കണം. ജിഎന്‍എം യോഗ്യതയുള്ളവര്‍ക്ക് 4000 ദിര്‍ഹവും (1 ലക്ഷം) ബിഎസ്‌സി യോഗ്യതയുള്ളവര്‍ക്ക് 4500 ദിര്‍ഹവും (1.14 ലക്ഷം) പ്രതിമാസം ശമ്പളമായി ലഭിക്കും.


ഒരു മാസത്തില്‍ 15 ദിവസം 24 മണിക്കൂര്‍ കണക്കില്‍ ആകെ 360 മണിക്കൂര്‍ ആയിരിക്കും ജോലി. നിശ്ചിത പരിധിക്ക് മുകളില്‍ ജോലി ചെയ്യുന്ന പക്ഷം ഓവര്‍ടൈം വേതനത്തിന് അര്‍ഹതയുണ്ട്. എംപ്ലോയ്മെന്റ് വിസ രണ്ട് വര്‍ഷത്തേക്ക് കമ്പനി നല്‍കുന്നതാണ്. താമസവും യാത്രയും (പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സൗകര്യം ലഭ്യമാണ്) സൗജന്യമായിരിക്കും. ഉപയോഗിക്കുന്ന യൂട്ടിലിറ്റി ബില്ലുകള്‍/SEWA, ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ എന്നിവ താമസക്കാര്‍ വഹിക്കണം.


ഇത് ഏകദേശം പ്രതിമാസം 100 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെയായിരിക്കും. കമ്പനിയിലെ ജനറല്‍ പ്രാക്ടീഷണറുടെ സേവനം (ആദ്യ കരാര്‍ കാലയളവില്‍ സൗജന്യം), ലാബ് പരിശോധനകള്‍, ഐവി ഇന്‍ജക്ഷന്‍ തുടങ്ങിയവയ്ക്ക് ചെലവ് നിരക്കില്‍ സേവനം, കൂടാതെ സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സും ലഭിക്കും. ഈ റിക്രൂട്ട്മെന്റിനായി അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. അഭിമുഖങ്ങള്‍ ഓണ്‍ലൈനായി മാത്രമായിരിക്കും നടത്തുക.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സിവി, പാസ്പോര്‍ട്ട്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ recruit@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാവുന്നതാണ്. ഇമെയില്‍ അയക്കുമ്പോള്‍ സബ്ജക്റ്റ് ലൈനായി 'Assistant Nurse to UAE' എന്ന് നല്‍കേണ്ടതാണ്. നവംബര്‍ 30-നോ അതിനുമുമ്പോ ആയിരിക്കണം അപേക്ഷ അയക്കേണ്ടത്.

-----------------------------------------------------------------------------------------------------------------------------

                       

                           Career and Education Updates -Follow our WhatsApp Channel :               

പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. 

Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും  ഈ ചാനൽ Follow ചെയ്തോളൂ.

----------------------------------------------------------------------------------------------------------------------------------------------------------
أحدث أقدم