Daily-vage-job-vacancy

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിരവധി ജോലി ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം







കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നിരവധി ജോലി ഒഴിവുകൾ. താത്കാലിക നിയമനമാണ്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, പ്ലംബർ, ആർട്ടിസ്റ്റ്, വെൽഡർ കം ബ്ലാക്ക്സ്മിത്ത്, ഡ്രൈവർ, പ്യൂൺ, ക്ലീനിങ് സ്റ്റാഫ്, വർക്ക്‌ഷോപ്പ് അറ്റൻഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം



ഡാറ്റാ എൻട്രി ഓപ്പറേറ്റർ

ബിരുദം അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  840 രൂപയാണ് ദിവസ വേതനമായി ലഭിക്കുക.


ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്

പത്താം ക്ലാസ് വിജയിച്ചിരിക്കണം കൂടാതെ കെ ജി ടി ഇ, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ) അറിഞ്ഞിരിക്കണം. 840 രൂപയാണ് വേതനം.


പ്ലംബർ

ഐടിഐ അല്ലെങ്കിൽ എൻസിവിടി പ്ലംബർ ട്രേഡിൽ സർട്ടിഫിക്കറ്റ് ഉളളവർക്കാണ് അപേക്ഷിക്കാനാകുക. പ്ലംബർ ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. 810 രൂപ ദിവസവേതനമായി ലഭിക്കും.

ആർട്ടിസ്റ്റ്

പത്താം ക്ലാസ് വിജയിച്ചവർക്കാണ് അപേക്ഷിക്കാനാകുക. ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നൽകുന്ന ചിത്രരചനയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റും വേണം. 810 രൂപയണ് വേതനമായി ലഭിക്കുക.


വെൽഡർ കം ബ്ലാക്ക്സ്മിത്ത്

പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 810 രൂപ ദിവസവേതനം ലഭിക്കും.


ഡ്രൈവർ

ലൈറ്റ് ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ് വേണം. കൂടാതെ ശാരീരികക്ഷമത, കാഴ്ചശക്തി, കേൾവിശക്തി എന്നിവ ഉണ്ടായിരിക്കണം. സാക്ഷരതയും വേണം. ദിവസവേതനം 810 രൂപയാണ്.


പ്യൂൺ

ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 750 രൂപയാണ് ദിവസവേതനം.


ക്ലീനിങ് സ്റ്റാഫ്

നാലാം ക്ലാസ് ആണ് യോഗ്യത.നല്ല ശാരീരികക്ഷമത ആവശ്യമാണ്. 750 രൂപയാണ് ദിവസവേതനം.


വർക്ക്‌ഷോപ്പ് അറ്റൻഡർ (നോൺ ടെക്നിക്കൽ)

പത്താം ക്ലാസ് വിജയിച്ചവർക്കാണ് അപേക്ഷിക്കാനാകുക. നല്ല ശാരീരികക്ഷമത വേണം. ദിവസവേതനം 750 രൂപയാണ് ലഭിക്കുക.



അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്. 18 നും 58 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. പൂരിപ്പിച്ച അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. നവംബർ 24 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695033 എന്നാണ് വിലാസം.

കൂടുതൽ വിവരങ്ങൾക്ക് https://kstmuseum.com/storage/2026/11/Notification-and-application.pdf   

                                

                           Career and Education Updates -Follow our WhatsApp Channel :               

പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. 

Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും  ഈ ചാനൽ Follow ചെയ്തോളൂ.


أحدث أقدم