NHM-Kerala-Recruitment-2026–Apply-Online-for-49-Vacancies

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കേരളത്തിൽ 49 ഒഴിവുകൾ | NHM Recruitment 2026 | ശമ്പളം ₹78,000 വരെ....



ആരോഗ്യ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു മികച്ച അവസരം!....


ദേശീയ ആരോഗ്യ ദൗത്യത്തിന് (National Health Mission – NHM) കീഴിൽ കേരളത്തിൽ വിവിധ തസ്തികകളിലായി 49 ഒഴിവുകളിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, അക്കൗണ്ട്സ് മാനേജർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, കൺസൾട്ടന്റ് തുടങ്ങി നിരവധി തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യോഗ്യതയ്ക്കും തസ്തികയ്ക്കും അനുസരിച്ച് പ്രതിമാസം ₹16,250 മുതൽ ₹78,000 വരെ ശമ്പളം ലഭിക്കാവുന്നതാണ്. താൽക്കാലിക നിയമനമാണ് നടത്തുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 7 വരെ അപേക്ഷിക്കാം.

ഒഴിവുകളുള്ള തസ്തികകളും യോഗ്യതകളും

വിവിധ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

1. അക്കൗണ്ട്സ്, ഫിനാൻസ് വിഭാഗം :-

അക്കൗണ്ട്സ് മാനേജർ – 1 ഒഴിവ്

  • യോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ് (CA).

  • പ്രവൃത്തിപരിചയം: 3 വർഷം.

  • പ്രായപരിധി: പരമാവധി 40 വയസ്സ്.

  • ശമ്പളം: ₹48,000.

സ്റ്റേറ്റ് അക്കൗണ്ടന്റ് – 1 ഒഴിവ്

  • കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഫിനാൻഷ്യൽ മാനേജ്‌മെന്റിൽ MBA-യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹36,000.

അർബൻ ഹെൽത്ത് ഫിനാൻസ് മാനേജർ – 1 ഒഴിവ്

  • യോഗ്യത: CA / CMA / ഫിനാൻഷ്യൽ മാനേജ്‌മെന്റിൽ MBA.

  • പ്രവൃത്തിപരിചയം: 5 വർഷം.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹48,000.

സ്റ്റേറ്റ് ഫിനാൻസ് കം ലോജിസ്റ്റിക് ഓഫീസർ – 1 ഒഴിവ്

  • യോഗ്യത: CA / CMA / MBA (Finance).

  • പ്രവൃത്തിപരിചയം: 5 വർഷം.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹48,000.

ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസർ

  • യോഗ്യത: MBA (Finance).

  • പ്രവൃത്തിപരിചയം: 3 വർഷം.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹36,000.

കൺസൾട്ടന്റ് (ഫിനാൻസ്) – 1 ഒഴിവ്

  • യോഗ്യത: CA / ICWAI, 2 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ MBA.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹36,000.

കൺസൾട്ടന്റ് (ഫിനാൻസ് ആൻഡ് പ്രൊക്യുർമെന്റ്)

  • യോഗ്യത: കൊമേഴ്‌സ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ M.Com / MBA.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹36,000.

2. ഡാറ്റ, ലാബ്, ടെക്നിക്കൽ വിഭാഗം :-

ഡാറ്റാ എൻട്രി ഓപ്പറേറ്റർ – 7 ഒഴിവുകൾ

  • യോഗ്യത: ബിരുദവും DCA-യും.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹16,250.

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് – 1 ഒഴിവ്

  • യോഗ്യത: ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹19,250.

വെറ്ററിനറി കൺസൾട്ടന്റ് – 1 ഒഴിവ്

  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.

  • പ്രവൃത്തിപരിചയം: 3 വർഷം.

  • പ്രായപരിധി: 40 വയസ്സ്.

  • ശമ്പളം: ₹41,000.

കൺസൾട്ടന്റ് എൻജിനീയർ – 1 ഒഴിവ്

  • യോഗ്യത: BE / B.Tech.

  • പ്രവൃത്തിപരിചയം: 2 വർഷം.

  • ശമ്പളം: ₹39,000.

മൈക്രോബയോളജിസ്റ്റ് – 1 ഒഴിവ്

ലാബ് ടെക്നീഷ്യൻ – 4 ഒഴിവുകൾ

  • ശമ്പളം: ₹17,000.

ഡാറ്റാ മാനേജർ കം സ്റ്റാറ്റിസ്റ്റീഷ്യൻ – 1 ഒഴിവ്

  • ശമ്പളം: ₹20,000.

അസിസ്റ്റന്റ് പ്രോഗ്രാമർ – 1 ഒഴിവ്

  • ശമ്പളം: ₹30,000.

ഡാറ്റാ മാനേജർ – 1 ഒഴിവ്
 
എന്റമോളജിസ്റ്റ് – 1 ഒഴിവ്

3. മറ്റ് പ്രധാന തസ്തികകൾ

താഴെ പറയുന്ന തസ്തികകളിലേക്കും നിയമനമുണ്ട്:

  • CST കോർഡിനേറ്റർ – 1 ഒഴിവ്. സോഷ്യൽ വർക്ക് / പബ്ലിക് ഹെൽത്ത് മേഖലകളിലെ യോഗ്യതയും പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഹെൽത്ത് / ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ MBA-യും ആവശ്യമാണ്. ശമ്പളം ₹24,000.

  • സ്റ്റേറ്റ് PPM കോർഡിനേറ്റർ – 1 ഒഴിവ്. ശമ്പളം ₹29,000.

  • കൺസൾട്ടന്റ് (M&E) – 1 ഒഴിവ്. ശമ്പളം ₹36,000.

  • അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ / എപ്പിഡെമിയോളജിസ്റ്റ് – 1 ഒഴിവ്. ശമ്പളം ₹30,000.

  • ജൂനിയർ കൺസൾട്ടന്റ് (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ) – 2 ഒഴിവുകൾ. ശമ്പളം ₹30,000.

  • ജൂനിയർ കൺസൾട്ടന്റ് – 1 ഒഴിവ്. ശമ്പളം ₹30,000.

  • സീനിയർ കൺസൾട്ടന്റ് – 1 ഒഴിവ്. ശമ്പളം ₹42,000.

  • ജൂനിയർ കൺസൾട്ടന്റ് – 1 ഒഴിവ്.

  • ഹെഡ് (സോഷ്യൽ ഡെവലപ്‌മെന്റ്) – 1 ഒഴിവ്.

  • അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ / എപ്പിഡെമിയോളജിസ്റ്റ് (TB) – 1 ഒഴിവ്.

  • സ്റ്റേറ്റ് VBD കൺസൾട്ടന്റ് – 1 ഒഴിവ്.

  • ACSM ഓഫീസർ – 1 ഒഴിവ്.

  • സീനിയർ മെഡിക്കൽ ഓഫീസർ – 1 ഒഴിവ്.

  • അക്കൗണ്ടന്റ് – 1 ഒഴിവ്.

  • കൺസൾട്ടന്റ് അഡ്മിൻ (HR) – 1 ഒഴിവ്.

  • ജൂനിയർ കൺസൾട്ടന്റ് അഡ്മിൻ (HR) – 1 ഒഴിവ്.

  • ജൂനിയർ കൺസൾട്ടന്റ് (HWC) – 1 ഒഴിവ്.

  • സെക്രട്ടേറിയൽ അസിസ്റ്റന്റ് – 1 ഒഴിവ്.

  • ജില്ലാ അക്കൗണ്ട്സ് മാനേജർ – 2 ഒഴിവുകൾ.

ഈ വിഭാഗത്തിലെ എല്ലാ തസ്തികകളുടെയും വിശദമായ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം, പ്രായപരിധി എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കേണ്ടതാണ്.

പ്രായപരിധിയും പ്രവൃത്തിപരിചയവും

വ്യത്യസ്ത തസ്തികകൾക്ക് വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവുമാണ് ആവശ്യപ്പെടുന്നത്. ചില തസ്തികകളിൽ 2 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം നിർബന്ധമാണ്. അക്കൗണ്ട്സ്, ഫിനാൻസ്, ടെക്നിക്കൽ, ഹെൽത്ത് മേഖലകളിൽ യോഗ്യതയുള്ളവർക്ക് അവരുടെ അനുഭവത്തിനും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 7 ആണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനത്തിലെ നിർദേശങ്ങൾ വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കണം. ഓരോ തസ്തികയുടെയും കൃത്യമായ യോഗ്യതകളും അപേക്ഷാ നടപടികളും ഔദ്യോഗിക അറിയിപ്പിൽ നിന്ന് പരിശോധിക്കുക.

അവസാന തീയതി: നവംബർ 7

ശ്രദ്ധിക്കുക: ഈ നിയമനം താൽക്കാലിക അടിസ്ഥാനത്തിലാണ്. തസ്തികകൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, യോഗ്യതകൾ എന്നിവ സംബന്ധിച്ച അന്തിമ വിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

-----------------------------------------------------------------------------------------------------------------------------

                 

                              Career and Education Updates -Follow our WhatsApp Channel :

പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. 

Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും  ഈ ചാനൽ Follow ചെയ്തോളൂ..

-----------------------------------------------------------------------------------------------------------------------------






Previous Post Next Post