തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലി ഒഴിവ്; ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ഒഴിവ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള സോഷ്യൽ വർക്കർ ട്രെയിനികളുടെ ഒഴിവിലേക്കാണ് നിയനം. ആകെ 7 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകർ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ യോഗ്യത നേടിയവരായിരിക്കണം. ആദ്യ മൂന്നു മാസം നോൺ സ്റ്റൈപെൻഡറി ട്രെയിനി ആയാണ് നിയമിക്കുക. ആദ്യ മൂന്ന് മാസത്തെ പ്രവർത്തനം വിലയിരുത്തി തൃപ്തികരമെങ്കിൽ ആറു മാസത്തേക്ക് കൂടെ സ്റ്റൈപെൻഡറി ട്രെയിനി ആയി ട്രെയിനിങ് കാലയളവ് നീട്ടി നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്.
ഓൺലൈനായി മെഡിക്കൽ കോളേജ് വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. (https://tmc.kerala.gov.in/) കൂടുതൽ വിവരങ്ങൾക്ക് https://tmc.kerala.gov.in/uploads/forms/Adobe%20Scan%2012%20Nov%202026%20(1)_20261112_220434.pdf
സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ഒഴിവ്
കേരള സ്റ്റേറ്റ് മെൻ്റൽ ഹെൽത്ത് അതോറിറ്റിക്ക് കീഴിൽ ജോലി ഒഴിവ്. അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. ആകെ 8 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.
തിരുവനന്തപുരത്തും കോട്ടയത്തുമായി ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 34,180 രൂപയാണ് ശമ്പളമായി ലഭിക്കുക.
സ്റ്റെനോ ടൈപ്പിസ്റ്റ്
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. എസ്എസ്എൽസിയാണ് യോഗ്യത. ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ് അറിയണം. കമ്പ്യൂട്ടർ വേഡ് പ്രോസസിങ് പരിജ്ഞാനവും വേണം. ഇംഗ്ലീഷ്, മലയാളം ലോവർ ഗ്രേഡ് ഷോർട്ട്ഹാൻഡ് യോഗ്യതയും ആവശ്യമാണ്.. 45 വയസാണ് ഉയർന്ന പ്രായപരിധി. കേന്ദ്ര/സംസ്ഥാന സർക്കാരിൽ നിന്നുള്ള വിരമിച്ചവർക്കുള്ള ഉയർന്ന പ്രായപരിധി 62 വയസ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,950 രൂപയായിരിക്കും ശമ്പളം.
ഓഫീസ് അസിസ്റ്റൻ്റ്
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോ ഒഴിവ് വീതം. ഏഴം ക്ലാസ് ആണ് യോഗ്യത. ഉയർന്ന പ്രായപരിധി 45 വയസ്. 20,280 രൂപയാണ് ശമ്പളമായി ലഭിക്കുക.
(https://www.ksmha.org/) ൽ നൽകിയിട്ടുള്ള നിശ്ചിത ഫോം പൂരിപ്പിച്ച് അപേക്ഷിക്കാ. അപേക്ഷയ്ക്കൊപ്പം സിവി, പാസ്പോട്ട് സൈസ് ഫോട്ടോ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന തസ്തികയും തിരഞ്ഞെടുക്കുന്ന കേന്ദ്രവും കവറിലും അപേക്ഷയിലും വ്യക്തമായി രേഖപ്പെടുത്തണം.
മേൽവിലാസങ്ങൾ
സൂപ്രണ്ട്
മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്, തിരുവനന്തപുരം
സ്റ്റേറ്റ് ന്യൂട്രീഷ്യൻ ബ്യൂറോ കെട്ടിടം, ജില്ലാ മെഡിക്കൽ ഓഫീസ് കാമ്പസ്, റെഡ് ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ.,
തിരുവനന്തപുരം - 695 035.
ഫോൺ: 0471 2570577
സൂപ്രണ്ട്
മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്, കോട്ടയം
മെഡിക്കൽ കോളേജ് കോട്ടയം കാമ്പസ്, ഗാന്ധിനഗർ,
കോട്ടയം - 686 008.
ഫോൺ: 0481 2925660
സൂപ്രണ്ട്
മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്, തൃശൂർ
ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്റർ കാമ്പസ്,
വൊടുകുന്നിശ്ശേരി, അരാട്ടുകര, തൃശൂർ - 680 004.
ഫോൺ: 0487 2992666
സൂപ്രണ്ട്
മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്, കോഴിക്കോട്
ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്റർ കാമ്പസ്,
കുതിരവട്ടം റോഡ്, കോഴിക്കോട് - 673 016.
ഫോൺ: 0495 2923645
![]() |
Career and Education Updates -Follow our WhatsApp Channel : പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും ഈ ചാനൽ Follow ചെയ്തോളൂ. |

