തിരുവനന്തപുരത്ത് 10 ഒഴിവുകൾ, എറണാകുളത്ത് 12 ഉം; ഹൈക്കോടതിക്ക് കീഴിൽ താത്കാലിക നിയമനം
തിരുവനന്തപുരത്ത് 10 ഒഴിവുകൾ, എറണാകുളത്ത് 12 ഉം; ഹൈക്കോടതിക്ക് കീഴിൽ താത്കാലിക നിയമനം.
കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലാ കോടതികളിൽ ജോലി ഒഴിവ്. സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലാണ് അവസരം. ആകെ 90 ഒഴിവുകൾ ഉണ്ട്. ഡിസംബർ 14 വരെയാണ് അപേക്ഷിക്കാനാകുക. യോഗ്യത, ശമ്പളം, ആർക്കൊക്കം അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം - 10, കൊല്ലം - 8, പത്തനംതിട്ട - 4, ആലപ്പുഴ - 7, കോട്ടയം - 7, തൊടുപുഴ - 4, എറണാകുളം - 12, തൃശൂർ - 7, പാലക്കാട് - 7, മഞ്ചേരി - 5, കോഴിക്കോട് - 8, കൽപ്പറ്റ - 3, തലശ്ശേരി - 6, കാസർകോട് - 2 എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പ്യൂട്ടർ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അല്ലെങ്കിൽ ഉയർന്ന യോഗ്യതയോ അതുമല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിഎസ്സിയോ അല്ലെങ്കിൽ ബിസിഎയോ ആണ് യോഗ്യത.
ഹാർഡ്വെയർ ട്രെബിൾ ഷൂട്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. കൂടാത കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിൽ അറിവും ഉണ്ടായിരിക്കണം. കേരളത്തിലെ ഇ കോർട്ട് പ്രൊജക്ടിലോ അല്ലെങ്കിൽ ലിനക്സ് അടിസ്ഥാനപ്പെടുത്തിയുള്ള പ്ലാറ്റ്ഫോമുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
1985 ജനുവരി 2 ന് ശേഷം ജനിച്ചവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,590 രൂപയാണ് ശമ്പളമായി ലഭിക്കുക.
കരാർ നിയമനമാണ്.രണ്ട് വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഫീസ് ഇല്ല. കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ https://hckrecruitment.keralacourts.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് file:///C:/Users/Greynium/Downloads/announcement_399%20(1).pdf
-----------------------------------------------------------------------------------------------------------------------------
![]() |
Career and Education Updates -Follow our WhatsApp Channel : പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും ഈ ചാനൽ Follow ചെയ്തോളൂ. ----------------------------------------------------------------------------------------------------------------------------- |

