KSRTC-JOBS-

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവുകൾ: ഈ യോഗ്യത ഉണ്ടോ? ഇപ്പോൾ തന്നെ അപേക്ഷിക്കൂ




കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവുകൾ: ഈ യോഗ്യത ഉണ്ടോ? ഇപ്പോൾ തന്നെ അപേക്ഷിക്കൂ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവുകൾ. ദീർഘദൂര ബസ്സുകൾ സർവ്വീസുകളിലേക്കുള്ള ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്സ്തികകളിലാണ് നിയമം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം




ഡ്രൈവർ -ആകെ 385 ഒഴിവുകളാണ് ഉള്ളത്

അംഗീകൃത ബോർഡ്‌/സ്‌ഥാപനത്തിൽ നിന്ന് 9 ക്ലാസ് പാസ്സായിരിക്കണം. സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസ് ലൈസൻസ് വേണം. മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കി 7 വർഷം പൂർത്തിയാക്കണം. അതിൽ ഹെവി മോട്ടോർ വാഹന

ലൈസൻസ് കരസ്ഥമാക്കി 3 വർഷമോ അതിലധികമോ ആയിരിക്കണം. ഈ നിബന്ധന ഹെവി മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കിയിട്ടുള്ള സൈനികസേവനത്തിൽ നിന്നും വിരമിച്ചിട്ടുള്ള അപേക്ഷകർക്ക് ബാധകമല്ല.

ഡ്രൈവിംഗ് ലൈസൻസിൽ ഹെവി ഗുഡ്‌സ്, ഹെവി പാസഞ്ചേഴ്സസ് വാഹനങ്ങളുടെ എൻഡോഴ്സ് സ്മെൻറ് ഉണ്ടായിരിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ഗ്രൌണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് പങ്കെടുക്കുന്നതിനായി സാധുവായ ഹെവി മോട്ടോർ വാഹന ലൈസൻസ് നിർബന്ധമായും ഉദ്യോഗാർത്ഥികളുടെ കൈവശം ഉണ്ടായിരിക്കണം. 21 മുതൽ 55 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 158 സെമി ഉയരം വേണം.



 

കണ്ടക്ടർ -ആകെ 345 ഒഴിവുകൾ

അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 10 ം ക്ലാസ്

പാസ്സായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് MV Act 1988

കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. കണ്ടക്ടർ ലൈസൻസ് നേടിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ നിയമനം ലഭിച്ച് മാസത്തിനുള്ളിൽ സാധുവായ ലൈസൻസ് ഹാജരാക്കണം. 21 മുതൽ 55 വയസ്സ് വരെയാണ് പ്രായപരിധി. 158 സെമി നീളവും 76 സെമി നെഞ്ചളവും വേണം.



ഡ്രൈവർ-കം-കണ്ടക്ടർ

310 ഒഴിവുകൾ

അംഗീകൃത ബോർഡ്/സ്‌ഥാപനത്തിൽ നിന്ന് 10-ാൾ ക്ലാസ് പാസ്സായിരിക്കണം. ഉദ്യോഗാർത്ഥികൾ MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്‌ഥമാക്കുകയും വേണം. മുപ്പതിൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാതെ

ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ

/സർക്കാർ സ്‌ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.



21 മുതൽ 55 വയസ്സ് വരെയാണ് പ്രായപരിധി. 158 സെമി നീളവും 76 സെമി നെഞ്ചളവും വേണം. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://cmd.kerala.gov.in/wp-content/uploads/2026/10/NOTIFICATION_KSRTC-SWIFT.pdf


                  

                                   Career and Education Updates -Follow our WhatsApp Channel :





📲 പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. 

Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും  ഈ ചാനൽ Follow ചെയ്തോളൂ..



أحدث أقدم