Govt-jobs-

എഴുത്ത് പരീക്ഷയില്ലാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; നിങ്ങള്‍ യോഗ്യരാണോ?



ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് പ്രോഗ്രാം ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായിട്ട് അപേക്ഷിക്കാം. പ്രോഗ്രാം ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനം തിരുവനന്തപുരത്താണ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ 13 നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 35 വയസായിരിക്കണം എന്ന് വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് / ഐ ടി വിഭാഗത്തില്‍ ബി ടെക് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.


എം ഐ എസ്, ഡാറ്റാ അനാലിസിസ്, റിപ്പോര്‍ട്ടിംഗ്, ഡാറ്റാബേസ് മാനേജ്മെന്റ് അല്ലെങ്കില്‍ ഐ ടി സിസ്റ്റംസ് എന്നീ മേഖലകളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. നേരിട്ടുള്ള അഭിമുഖം വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിന് മുന്‍പായി യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ രേഖകളും നേരിട്ട് ഹാജരാക്കി പരിശോധന നടത്തും.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 13 - ന് രാവിലെ 10:00 മണിക്ക് അഭിമുഖം നടക്കുന്ന സ്ഥലത്ത് നേരിട്ട് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉദ്യോഗാര്‍ത്ഥികള്‍ കൂടെ കരുതേണ്ടതാണ്.


അഭിമുഖം നടക്കുന്ന സ്ഥലവും തീയതിയും

ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 695010 ( വഴുതക്കാട് ചിന്മയ സ്‌കൂളിന് എതിര്‍വശം )

ഫോണ്‍ നമ്പര്‍: 0471-2724600

 

              ------------------------------------------------------------------------------------------------

                            

                                 Career and Education Updates -Follow our WhatsApp Channel :







أحدث أقدم