കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ 22 ഓളം ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ 22 ഓളം ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളിൽ ജോലി ഒഴിവുകൾ. 6 തസ്തികകളിയാി 22 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തസ്തിക , യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
എൽഡി ക്ലർക്ക്
ആകെ 9 ഒഴിവുകൾ. കേരള വർമ്മ കോളേജിൽ 7 ഉം വിവേകാനന്ദ കോളജിൽ 2 ഒഴിവുകളുമാണ് ഉള്ളത്. എസ്എസ്എൽസിയാണ് യോഗ്യത.
എഡി സ്റ്റോർ കീപ്പർ
കേരള വർമ കോളേജിൽ 1 ഒഴിവ്. എസ്എസ്എൽസിയാണ് യോഗ്യത.
എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്
കേരള വർമ്മ കോളേജിലും വിവേകാനന്ദ കോളജിലും ഓരോ ഒഴിവുകൾ വീതം.കൂടാതെ ടൈപ്പ് റൈറ്റിംഗും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗും അറിഞ്ഞിരിക്കണം.
മെക്കാനിക്ക്
കേരള വർമ്മ കോളേജിൽ 1 ഒഴിവ്. എട്ടാം ക്ലാസ് പാസായവരും ഇലക്ട്രോണിക്സ് അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ
യുജിസി ലൈബ്രേറിയൻ
കേരള വർമ്മ കോളേജിലും വിവേകാനന്ദ കോളജിലും ഓരോ ഒഴിവുകൾ വീതം. ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെൻ്റേഷൻ സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ തത്തുല്യ യോഗ്യത. ലൈബ്രറി കംമ്പ്യൂട്ടൈസേഷനിൽ അറിവുണ്ടായിരിക്കണം. നെറ്റ് പാസായിരിക്കണം.
ഓഫീസ് അറ്റൻ്റെൻ്റ്
കേരള വർമ്മ കോളേജിൽ 5 ഉം വിവേകാനന്ദ കോളജിൽ 2 ഉം ഒഴിവുകൾ.ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുകളാണ് ഇത്. എട്ടാം ക്ലാസാണ് യോഗ്യത.
അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://www.cochindevaswomboard.org/assets/uploads/notifications/d811a5ef3ae718990aa68abd91b4f9f6.pdf
![]() |
📲 പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം..
Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും ഈ ചാനൽ Follow ചെയ്തോളൂ..

