KSRTC-Driver-Cum-Conductor-Jobs-2026-Apply-Now

 കെഎസ്ആർടിസി സ്വിഫ്റ്റിൽ 1117 ഒഴിവ്; പത്താം ക്ലാസ് യോഗ്യതക്കാർക്ക്-ഡ്രൈവർ കം കണ്ടക്ടർ അവസരം

KSRTC-Driver-Cum-Conductor-Jobs-2026-Apply-Now




കെഎസ്ആർടിസി സ്വിഫ്റ്റിൽ 1117 ഒഴിവ്; പത്താം ക്ലാസ് യോഗ്യതക്കാർക്ക് ഡ്രൈവർ കം കണ്ടക്ടർ അവസരം


കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലെ 1,117 ഒഴിവിൽ കരാർ നിയമനത്തിനു വിജ്ഞാപനമായി.

 ഒാഗസ്റ്റ് 3നു വൈകിട്ട് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: പത്താം ക്ലാസ് ജയം, ഹെവി ഡ്രൈവിങ് ലൈസൻസ്, മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. വാഹനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കാനുള്ള അറിവും അഭികാമ്യ യോഗ്യതയാണ്. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

∙പ്രായം:  25 മുതൽ 55 വരെ.

∙ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപ അലവൻസായി നൽകും.


∙തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.


വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തി www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി അപേക്ഷിക്കണം. ഒാൺലൈൻ വഴിയല്ലാതെ നൽകുന്ന അപേക്ഷകൾ പരിഗണിക്കില്ല. 

അവസാന തീയതി ഒാഗസ്റ്റ് 3.

തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി–സ്വിഫ്റ്റിന്റെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി, സ്വന്തം താമസസ്ഥലത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എന്നിവ നൽകണം. കെഎസ്ആർടിസിയിൽ 5 വർഷമോ അതിലധികമോ ജോലി ചെയ്തിട്ടുള്ളവർക്കു മുൻഗണന ലഭിക്കും.


Official Notification 


Apply Now 



------------------------------------------------------------------------------------

 


Previous Post Next Post