മില്‍മയില്‍ ജോലി നോക്കുന്നവരാണോ? ഇതാ സുവര്‍ണാവസരം, നിങ്ങള്‍ യോഗ്യരാണോ?
മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ കോ - ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് ( ടി ആര്‍ സി എം പി യു ) ടെക്‌നീഷ്യന്‍ ഗ്രേഡ് II ( ബോയിലര്‍ ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. നിലവില്‍ രണ്ട് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ മില്‍മയില്‍ ജോലി ചെയ്യാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.
2026 മെയ് 13-നാണ് ഇതിനായുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക. ടെക്‌നീഷ്യന്‍ ഗ്രേഡ് II ( ബോയിലര്‍ ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,000 രൂപയാണ് ഏകീകൃത ശമ്പളമായി ലഭിക്കുക. അപേക്ഷകരുടെ പ്രായപരിധി 40 വയസില്‍ കവിയാന്‍ പാടില്ല. 2026 ജനുവരി 1 എന്ന തിയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക.
പട്ടിക ജാതി / പട്ടിക വര്‍ഗം, പിന്നോക്ക വിഭാഗക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 1969 - ലെ കെ സി എസ് നിയമം 183 -ാം വകുപ്പ് പ്രകാരം പ്രായ പരിധിയില്‍ ഇളവുകള്‍ അനുവദിക്കുന്നതായിരിക്കും. എന്‍ സി വി ടി അംഗീകൃത ഐ ടി ഐ ( ഫിറ്റര്‍ ട്രേഡ് ) സര്‍ട്ടിഫിക്കറ്റും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ രണ്ടാം ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റും, ഒരു രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല. രേഖാ പരിശോധനയും വ്യക്തിഗത അഭിമുഖവും വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2026 മെയ് 19 - ന് രാവിലെ 10:00 മണിക്ക് തിരുവനന്തപുരം ഡയറി, അമ്പലത്തറയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖ സമയത്ത് പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരുക. ടി ആര്‍ സി എം പി യു ലിമിറ്റഡില്‍ മുമ്പ് മൂന്ന് വര്‍ഷം ജോലി ചെയ്തവരെ ഈ തസ്തികയിലേക്ക് പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ www.milmatrcmpu.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
