Job-Opportunities-at-Agricultural-University

 കാർഷിക സർവ്വകലാശാലയിൽ വിവിധ അവസരങ്ങൾ





കേരള കാർഷിക സർവ്വകലാശാല വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുണ്ട്, ദിവസ ശമ്പളത്തിൽ  നേടാവുന്ന ഒഴിവുകൾ,  വിവരങ്ങൾ നോട്ടിഫിക്കേഷൻ ആയി കൊടുത്തിട്ടുണ്ട് നോട്ടിഫിക്കേഷൻ പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.

1.600/- ദിവസ വേതനാടിസ്ഥാനത്തിൽ സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു.





കേരള കാർഷിക സർവകലാശാല അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ ചാലക്കുടിയിലെ നഴ്സറിയിലേക്ക് പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനും, ബഡ്/ഗ്രാഫ്റ്റ് തൈകൾക്കളിൽ കൃത്യതയാർന്ന വളമിടൽ, നനയ്ക്കൽ, കള പറയ്ക്കൽ തുടങ്ങിയ  ചെയ്യുന്നതിനും 600/- ദിവസവേതനാടിസ്ഥാനത്തിൽ (8 am to 5 pm)  ചെയ്യുവാൻ താൽപര്യമുള്ള 21-45 വയസ്സിനുള്ളിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ചാലക്കുടി മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.


താല്പര്യമുള്ള ഉദ്യോഗാർഥികൾ പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം താമസ വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം 2026 ജൂൺ 5, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുവാൻ കാർഷിക ഗവേഷണ കേന്ദ്രം, ചാലക്കുടിയിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  എന്ന ഫോൺ നമ്പറിൽ ഓഫീസിൽ സമയങ്ങളിൽ ബന്ധപെടാവുന്നതാണ്.





2) സ്കിൽഡ് അസിസ്റ്റന്റ് ജോലി: 

കേരള കാർഷിക സർവകലാശാല അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ ചാലക്കുടിയിലെ വിൽപനകേന്ദ്രത്തിലേക്ക് ബിലിങ്ങിനും, വിത്തുകൾ പാക്ക് ചെയ്യുന്നതിനും മറ്റു ജോലികൾക്കുമായി താൽക്കാലിക സ്കിൽഡ് അസിസ്റ്റന്റ്റായി ദിവസവേതന അടിസ്ഥാനത്തിൽ (750/day).

(9 am to 5 pm) താല്പര്യം ഉള്ള Diploma -Agriculture, VHSE -Agriculture, B.Voc Agriculture BSc Agriculture പാസായിട്ടുള്ള അല്ലെങ്കിൽ സമാന വിദ്യാഭ്യാസ യോഗ്യതയുള്ള 36 വയസിനു താഴെയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും (15 കി.മീ പരിധി) താമസിക്കുന്നവർക്ക് മുൻഗണന.


താല്പര്യമുള്ള ഉദ്യോഗാർഥികൾ പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, താമസ വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം 2026 ജൂൺ 4, വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുവാൻ കാർഷിക ഗവേഷണ കേന്ദ്രം, ചാലക്കുടിയിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  സമയങ്ങളിൽ ബന്ധപെടാവുന്നതാണ്.




Previous Post Next Post