Army-Jobs-For-SSLC-Holders-Apply-Now

പത്താം ക്‌ളാസ്സുകാർക്ക് ആർമിയിൽ അവസരം, ഇപ്പോൾ അപേക്ഷിക്കാം,  അപേക്ഷാ ഫീസില്ല.





ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. ആർമിയുടെ സിഗ്നൽ ട്രെയിനിംഗ് സെന്ററുകളിൽ സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർ (CSBO Grade-II) തസ്തികയിലേക്ക് 190 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫോൺ കോളുകൾ സ്വീകരിച്ച് അവ കൃത്യമായ വ്യക്തികൾക്കോ വിഭാഗത്തിനോ കണക്ട് ചെയ്യുന്ന ജോലിയാണ് സ്വിച്ച് ബോർഡ് ഓപ്പറേറ്റർ നിർവഹിക്കുന്നത് ഗോവ ആസ്ഥാനമായുള്ള HQ 2 സിഗ്നൽ ട്രെയിനിംഗ് സെന്ററിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്. ഗ്രൂപ്പ് 'സി' വിഭാഗത്തിൽ പെടുന്ന ഈ തസ്തികയിലേക്ക് ഓൺലൈൻ വഴി (ഇമെയിൽ) തികച്ചും സൗജന്യമായി അപേക്ഷിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



ഒഴിവുകളുടെ വിശദവിവരങ്ങൾ

ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 190 ഒഴിവുകളിൽ വിവിധ വിഭാഗങ്ങൾക്കായി സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.


ജനറൽ (UR): 94

OBC: 43

SC: 22

ST: 12

EWS: 19

കൂടാതെ വിമുക്ത ഭടന്മാർക്കായി 20 ഒഴിവുകളും ഭിന്നശേഷിക്കാർക്കായി 12 ഒഴിവുകളും മാറ്റിവെച്ചിട്ടുണ്ട്.


യോഗ്യതയും പ്രായപരിധിയും

പത്താം ക്ലാസ് വിജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. എന്നാൽ ഇതിനോടൊപ്പം പി.ബി.എക്സ് ബോർഡ് കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. 18 മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. 2026 മെയ് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.


ശമ്പളവും തിരഞ്ഞെടുപ്പും

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പേ ലെവൽ-3 അനുസരിച്ചുള്ള ശമ്പളം ലഭിക്കും. 21,700 രൂപയാണ് അടിസ്ഥാന ശമ്പളം. ഡി.എ, എച്ച്.ആർ.എ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.



തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി

എഴുത്തുപരീക്ഷ: 100 മാർക്കിന്റെ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയിൽ ജനറൽ ഇന്റലിജൻസ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, ജനറൽ അവയർനസ് എന്നീ വിഷയങ്ങളുണ്ടാകും.


സ്കിൽ ടെസ്റ്റ്: എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പി.ബി.എക്സ് ബോർഡ് പ്രവർത്തിപ്പിക്കാനുള്ള പ്രായോഗിക പരീക്ഷയുണ്ടാകും.


അപേക്ഷിക്കേണ്ട വിധം

അപേക്ഷകർ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ആധാർ, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്) സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം sunshine.rise@nic.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയാണ് വേണ്ടത്. 2026 മെയ് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇമെയിൽ സബ്ജക്റ്റിൽ APPLICATION FOR THE POST OF CSBO GDE-II എന്ന് കൃത്യമായി രേഖപ്പെടുത്തണം




أحدث أقدم