ഐഡിബിഐ ബാങ്ക് ലിമിറ്റഡിൽ ജോലി നേടാൻ അവസരം :IDBI Bank Kerala Recruitment 2026
ഐഡിബിഐ ബാങ്ക് ലിമിറ്റഡിൽ ജോലി നേടാൻ അവസരം :IDBI Bank Kerala Recruitment 2026
ഐഡിബിഐ ബാങ്ക് ലിമിറ്റഡിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ജൂനിയർ അസിസ്റ്റന്റ് മാനേജർ (ജെഎഎം) – ഗ്രേഡ് "ഒ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നുണ്ട് .
താഴെ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്കു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സംഘടനയുടെ പേര്:ഐഡിബിഐ ബാങ്ക് ലിമിറ്റഡ് (IDBI Bank Ltd.)
തസ്തികയുടെ പേര്
ജൂനിയർ അസിസ്റ്റന്റ് മാനേജർ (ജെഎഎം) ഗ്രേഡ് "ഒ" (പ്രാദേശിക നിയമനം)
മൊത്തം ഒഴിവുകൾ- 1100
കൊച്ചി സോണിന് കീഴിലുള്ള ഒഴിവുകൾ (കേരളം): 55.
ജോലി സ്ഥലം വിവരങ്ങൾ
അപേക്ഷ സമർപ്പിക്കുന്ന സോണിനുള്ളിലെ (കൊച്ചി സോൺ: കേരളം) ബാങ്കിന്റെ ഏത് ഓഫീസിലും നിയമനം. സേവനത്തിന്റെ ആദ്യ 10 വർഷം തിരഞ്ഞെടുത്ത സോണിൽ തുടരാനുള്ള സാധ്യത.
ശമ്പള വിവരങ്ങൾ
ജോയിൻ ചെയ്യുമ്പോൾ വാർഷികം 6.14 ലക്ഷം മുതൽ 6.50 ലക്ഷം വരെ (ക്ലാസ് എ നഗരം - സിടിസി അടിസ്ഥാനത്തിൽ). പ്രകടനാടിസ്ഥാനത്തിൽ വാർഷിക വർദ്ധനവ്. ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ന്യൂ പെൻഷൻ സ്കീമിന് (ഐബിഎൽഎൻപിഎസ്) കീഴിൽ വരും.
അപേക്ഷാ രീതി
ഓൺലൈൻ (ബാങ്കിന്റെ വെബ്സൈറ്റ് വഴി മാത്രം)
പ്രധാനപ്പെട്ട തീയതികൾ
പരസ്യം പ്രസിദ്ധീകരിച്ച തീയതി | മാർച്ച് 06, 2026 |
| ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി | മാർച്ച് 08, 2026 |
| ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി |മാർച്ച് 19, 2026
| അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി | മാർച്ച് 19, 2026 |
| ഓൺലൈൻ പരീക്ഷയുടെ (താൽക്കാലിക) തീയതി |ഏപ്രിൽ 12, 2026 (രാവിലെ)
| യോഗ്യത കണക്കാക്കുന്നതിനുള്ള അവസാന തീയതി | മാർച്ച് 01, 2026 |
യോഗ്യതാ മാനദണ്ഡം (മാർച്ച് 01, 2026 പ്രകാരം)
വിദ്യാഭ്യാസ യോഗ്യത:
സർക്കാർ / എഐസിടിഇ / യുജിസി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം.
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് കുറഞ്ഞത് 60% മാർക്കും എസ്സി / എസ്ടി / പിഡബ്ല്യുഡി വിഭാഗക്കാർക്ക് 55% മാർക്കും നേടിയിരിക്കണം.
ഡിപ്ലോമ കോഴ്സുകൾ യോഗ്യതയായി പരിഗണിക്കില്ല.
കമ്പ്യൂട്ടർ / ഐടി പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി (മാർച്ച് 01, 2026 പ്രകാരം)
കുറഞ്ഞത്: 20 വയസ്സ് (മാർച്ച് 02, 2006 ന് മുമ്പ് ജനിച്ചവരായിരിക്കരുത്)
പരമാവധി: 25 വയസ്സ് (മാർച്ച് 02, 2001 ന് ശേഷം ജനിച്ചവരായിരിക്കരുത്)
പ്രായത്തിന് ഇളവ് (അപ്പർ ഏജ് ലിമിറ്റിൽ)
| വിഭാഗം | പരമാവധി പ്രായ ഇളവ് |
| എസ്സി / എസ്ടി | 5 വർഷം |
| ഒബിസി (നോൺ-ക്രീമി ലെയർ) | 3 വർഷം |
| പിഡബ്ല്യുഡി (ഭിന്നശേഷിക്കാർ) | 10 വർഷം
| മുൻ സൈനികർ (എക്സ്-സർവീസ്മെൻ) | 5 വർഷം |
ഭാഷാ പ്രാവീണ്യം
അപേക്ഷിക്കുന്ന സോണിന്റെ (കൊച്ചി സോണിന് മലയാളം ) ഭാഷ വായിക്കാനും എഴുതാനും മനസ്സിലാക്കാനും സാമർത്ഥ്യം ഉണ്ടായിരിക്കണം.
അപേക്ഷാ സമയത്ത് തിരഞ്ഞെടുത്ത സോണിലെ സംസ്ഥാനത്തിന്റെ സാധുവായ ഡോമിസൈൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പത്താം / പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ് (ഭാഷാ പരിജ്ഞാനം തെളിയിക്കുന്നത്) ഹാജരാക്കണം.
അപേക്ഷാ ഫീസ് (ഓൺലൈൻ ആയി മാത്രം)
എസ്സി / എസ്ടി / പിഡബ്ല്യുഡി വിഭാഗക്കാർ:
250/-(ഇന്റിമേഷൻ ചാർജസ് മാത്രം)
മറ്റ് എല്ലാ വിഭാഗക്കാർക്കും (ജനറൽ / ഒബിസി / ഇഡബ്ല്യുഎസ്):1050/- (അപേക്ഷാ ഫീസ് + ഇന്റിമേഷൻ ചാർജസ്)
ഫീസ് ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതല്ല.
തിരഞ്ഞെടുക്കൽ പ്രക്രിയ
1.ഓൺലൈൻ ടെസ്റ്റ് (ഒടി):200 മാർക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ. (120 മിനിറ്റ് ദൈർഘ്യം)
ലോജിക്കൽ റീസണിംഗ്, ഡാറ്റ അനാലിസിസ് & ഇന്റർപ്രിറ്റേഷൻ: 60 ചോദ്യങ്ങൾ (60 മാർക്ക്)
ഇംഗ്ലീഷ് ലാംഗ്വേജ്: 40 ചോദ്യങ്ങൾ (40 മാർക്ക്)
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്: 40 ചോദ്യങ്ങൾ (40 മാർക്ക്)
ജനറൽ / ഇക്കണോമി / ബാങ്കിംഗ് അവയർനെസ് / കമ്പ്യൂട്ടർ / ഐടി: 60 ചോദ്യങ്ങൾ (60 മാർക്ക്)
1.നെഗറ്റീവ് മാർക്കിംഗ്: ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് കുറയ്ക്കും.
2.രേഖ പരിശോധന (ഡിവി):ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി.
3.വ്യക്തിഗത അഭിമുഖം
