മില്‍മയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: 338 ഒഴിവുകള്‍; മികച്ച ശമ്പളം
മില്‍മയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. മിൽമയുടെ റീജിയണൽ യൂണിയനുകളിൽ 338 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. ഓഫീസർ, നോൺ-ഓഫീസർ, പ്ലാന്റ് അസിസ്റ്റന്റ് തുടങ്ങിയ പദവികളിലേക്കാണ് ഈ ഒഴിവുകൾ. മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (MRCMPU) 127 ഒഴിവുകളും തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (TRCMPU) 198 ഒഴിവുകളും ഉൾപ്പെടുന്നു. ബാക്കി ഒഴിവുകൾ മറ്റ് റീജിയണുകളിലെ യൂണിയനുകളിലായിരിക്കും.
അപേക്ഷകൾ ഓൺലൈനായി മാത്രം സമർപ്പിക്കണം. അവസാന തീയതി നവംബർ 27 (വൈകിട്ട് 5 മണി വരെ). ഔദ്യോഗിക വെബ്സൈറ്റുകളായ www.mrcmpu.com, www.milmatrcmpu.com, www.milma.com എന്നിവയിൽ നിന്ന് നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. യോഗ്യത 10th പാസ് മുതൽ B.Tech/M.Tech, MBA, CA, ICWA വരെ വ്യത്യാസപ്പെടുന്നു. പ്രായപരിധി 18-40 വയസ്സ് (റിസർവ്ഡ് വിഭാഗങ്ങൾക്ക് ഇളവ്). അപേക്ഷാ ഫീ ജനറൽ/OBC-ക്ക് ₹500-₹1000 (പദവി അനുസരിച്ച്); SC/ST/PWD-ക്ക് ഇളവ്.
തിരഞ്ഞെടുപ്പ് ഓൺലൈൻ/ഓഫ്‌ലൈൻ ടെസ്റ്റ്, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെ നടക്കും. ശമ്പളം ₹20,000 മുതൽ ₹1,01,560 വരെ. ഈ റിക്രൂട്ട്മെന്റ് കേരളത്തിലെ ഗ്രാമീണ സഹകരണ മേഖലയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. വ്യാജ സൈറ്റുകളിൽ അപേക്ഷിക്കരുതെന്നും ഔദ്യോഗിക ലിങ്കുകൾ മാത്രം ഉപയോഗിക്കണമെന്നും മിൽമ അധികൃതർ മുന്നറിയിപ്പ് നൽകി.
ഒഴിവുകള്‍
എ. ഓഫിസർ കാറ്റഗറി
അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ) 8, അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫിസർ 11, അസിസ്റ്റന്റ് ഡയറി ഓഫിസർ 22, അസിസ്റ്റന്റ് എച്ച്ആർഡി ഓഫിസർ 3, അസിസ്റ്റന്റ് ഫിനാൻസ് ഓഫിസർ 1, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ 7, അസിസ്റ്റന്റ് വെറ്റിറിനറി ഓഫിസർ 5, അസിസ്റ്റന്റ് പർച്ചേസ് ഓഫിസർ 3, അസിസ്റ്റന്റ് എൻജിനീയർ ഇൻസ്ട്രുമെന്റേഷൻ 1, അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ) പ്രൊജക്റ്റുകൾ 1, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) പ്രൊജക്റ്റുകൾ 4 , അസിസ്റ്റന്റ് ഡയറി ഓഫിസർ (പ്രൊജക്റ്റുകൾ) 4 എന്നിങ്ങനെയാണ് ഒഴിവുകൾ
ബി. നോൺ ഓഫിസർ കാറ്റഗറി
സിസ്റ്റം സൂപ്പർവൈസർ 7, മാർക്കറ്റിങ് ഓർഗനൈസർ 3, ജൂനിയർ അസിസ്റ്റന്റ് 36, ജൂനിയർ സൂപ്പർവൈസർ 33, മാർക്കറ്റിങ് അസിസ്റ്റന്റ് 4, ലാബ് അസിസ്റ്റന്റ് 8, ടെക്നിഷ്യൻ ഗ്രേഡ് രണ്ട് (ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക്സ്/ എംആർഎസി/ ബോയിലർ - ഫിറ്റർ)34 എണ്ണം ഇങ്ങനെ ഒഴിവുകൾ.
സി. പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറി
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് 1, പ്ലാന്റ് അസിസ്റ്റന്റ് 140 ഒഴിവുകൾ.
.png)