റെയില്‍വേയില്‍ 5000 ത്തിലേറെ ഒഴിവുകള്‍... കേരളത്തിലും അവസരം, പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം..!
റെയില്‍വേയിലെ നോണ്‍ ടെക്‌നിക്കല്‍ പോപുലര്‍ കാറ്റഗറിയില്‍ 5000 ത്തിലേറെ ഒഴിവുകള്‍. അണ്ടര്‍ ഗ്രാജ്വേറ്റ് തസ്തികകളിലെ 3,058 ഒഴിവിലേക്കും ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലെ 2,569 ഒഴിവിലേക്കും ആണ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലും ഒഴിവുകളുണ്ട്.
സതേണ്‍ റെയില്‍വേ തിരുവനന്തപുരം ആര്‍ആര്‍ബിക്കു കീഴില്‍ രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 148 ഒഴിവുണ്ട്. യോഗ്യതയും താല്‍പര്യവും ഉള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് (2424), അക്കൗണ്ട്‌സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് (394), ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് (163), ട്രെയ്ന്‍സ് ക്ലാര്‍ക്ക് (77), തിരുവനന്തപുരം ആര്‍ആര്‍ബിയില്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് (83), ട്രെയ്ന്‍സ് ക്ലാര്‍ക്ക് (3)) എന്നിങ്ങനെയാണ് ഒഴിവുകള്‍.
തിരുവനന്തപുരം ആര്‍ആര്‍ബിയിലെ ഒഴിവുകളും യോഗ്യതയും
ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് / ഇലക്ട്രിക്കല്‍/ ജനറല്‍ സര്‍വീസസ്, ജൂനിയര്‍ എന്‍ജിനീയര്‍/ ഇലക്ട്രിക്കല്‍/ ടിആര്‍ഡി: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിഗില്‍ മൂന്നു വര്‍ഷ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് സിവില്‍ (പി-വേ ആന്‍ഡ് ബ്രിജ്), ജൂനിയര്‍ എന്‍ജിനീയര്‍/ സിവില്‍ (വര്‍ക്‌സ്): സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്സി സിവില്‍ എന്‍ജിനീയറിങ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എന്‍ജിനീയര്‍/ ക്യാരേജ് ആന്‍ഡ് വാഗണ്‍, ജൂനിയര്‍ എന്‍ജിനീയര്‍/ ഡീസല്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മാനുഫാക്ചറിങ്/ മെക്കട്രോണിക്‌സ്/ ഇന്‍ഡസ്ട്രിയല്‍/ മെഷിനിങ്/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ടൂള്‍സ് ആന്‍ഡ് മെഷിനിങ്/ ടൂള്‍സ് ആന്‍ഡ് ഡൈ മേക്കിങ്/ ഓട്ടമൊബീല്‍/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എന്‍ജിനീയര്‍/ ഡീസല്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എന്‍ജിനീയര്‍/ എസ് ആന്‍ഡ് ടി/ ടെലികമ്യൂണിക്കേഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍/ എസ് ആന്‍ഡ് ടി/ സിഗ്നല്‍ തസ്തികയിലേക്ക് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഐടി/ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 33 വയസിനും ഇടയിലായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,400 രൂപ ശമ്പളം ലഭിക്കും. കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവ മുഖേനയായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
വിശദാംശങ്ങള്‍ക്കായി സന്ദര്‍ശിക്കേണ്ട വെബ്‌സൈറ്റുകള്‍:
തിരുവനന്തപുരം: www.rrbthiruvananthapuram.gov.in
ബെംഗളൂരു: www.rrbbnc.gov.in
ചെന്നൈ: www.rrbchennai.gov.in
Published On November 11, 2025
.png)