UAE-Jobs-MEP-Mechanical-Engineers-Apply-Now

 യുഎഇയില്‍ ജോലി വേണോ? ഇതാ കേരള സർക്കാർ വഴി വീണ്ടും അവസരം; വേണ്ടത് ഈ യോഗ്യത



കേരള സംസ്ഥാന സർക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ഒഡെപെക്) വഴി യു എ ഇയിലേക്ക് (യു എ ഇ) വീണ്ടും നിയമനം നടക്കുന്നു. എം.ഇ.പി (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്), എച്ച്.വി.എ.സി (ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ്), മെക്കാനിക്കൽ ടെക്നീഷ്യൻ വിഭാഗങ്ങളിലായി ആ 20 ഒഴിവുകളാണുള്ളത്.



ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങൾക്ക് വഴിയൊരുക്കുന്നതിൽ മുൻനിരയിലുള്ള ഒഡെപെകിന്റെ ഈ റിക്രൂട്ട്മെന്റ്, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ ശ്രമിക്കുന്ന കേരളത്തിലെ യുവാക്കൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഒഡെപെകിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച ജോബ് നോട്ടിഫിക്കേഷൻ പ്രകാരം, യു.എ.ഇയിലെ ഒരു പ്രമുഖ കമ്പനിയിലേക്കാണ് നിയമനം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1800 മുതല്‍ 2100വരെയാണ് (ഏകദേശം ഇന്ത്യൻ രൂപയിൽ 40000 മുതൽ 47000 വരെയായിരിക്കും ശമ്പളം. അപേക്ഷിക്കുന്നവർക്ക് ഐ.ടി.ഐ അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ യോഗ്യതയുണ്ടാകണം. മെയിന്റനൻസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി 40 വയസ്സ് വരെയാണ്. പുരുഷന്മാർക്കാണ് മുൻഗണന, എന്നാൽ മറ്റ് ലിംഗക്കാർക്കും അപേക്ഷിക്കാവുന്നതാണ് എന്ന് സൂചനയില്ലാത്തതിനാൽ, പുരുഷന്മാർക്ക് മാത്രമുള്ള ഒഴിവാണെന്ന് കരുതാം. യു.എ.ഇയിലെ മെയിന്റനൻസ് ജോബുകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുമെന്നാണ് സൂചന.

ഒഡെപെക് പോലുള്ള സർക്കാർ അംഗീകൃത ഏജൻസികൾ വഴിയുള്ള റിക്രൂട്ട്മെന്റ്, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വഞ്ചനകൾ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 45 വർഷങ്ങളായി ഇന്ത്യയിലെ ആദ്യത്തെ സർക്കാർ മാനവശേഷി റിക്രൂട്ട്മെന്റ് ഏജൻസിയായി പ്രവർത്തിക്കുന്ന ഒഡെപെക്, ഗൾഫ് രാജ്യങ്ങളിലേക്കുള്ള തൊഴിൽ മാർഗങ്ങൾ തുറന്നിട്ടുണ്ട്. കേരളത്തിലെ യുവാക്കളുടെ വിദേശ തൊഴിൽ പ്രവേശനത്തിന് ഈ സ്ഥാപനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.



താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് തങ്ങളുടെ സി.വി (റെസ്യൂമെ)യും സർട്ടിഫിക്കറ്റുകളും recruit@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. സബ്ജക്ട് ലൈനിൽ "Technicians" എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ 2025 ഒക്ടോബർ 3-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഒഡെപെകിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://odepc.kerala.gov.in സന്ദർശിക്കാം അല്ലെങ്കിൽ ഫോൺ നമ്പറുകളായ +91 471 2329441/42/43/45 വഴി ബന്ധപ്പെടാം.

അതേസമയം, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസിലേക്കും ഒഡെപെക് വഴി ഇപ്പോള്‍ നിയമനം നടക്കുന്നുണ്ട്. പരിചയസമ്പന്നരായ ഇഎംടി/പാരാമെഡിക് ടെക്നീഷ്യൻമാരുടെ ഒഴിലേക്കാണ് ഒഴിവ് വന്നിരിക്കുന്നത്. ആകെ 35 ഒഴിവുകളാണുള്ളത്. ഇതിൽ 30 പുരുഷന്മാർക്ക് മുൻഗണനയുണ്ട്, 5 ഒഴിവുകൾ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്.

ബിഎസ്‌സി ആക്‌സിഡന്റ് & എമർജൻസി കെയർ ടെക്‌നോളജി, ബിഎസ്‌സി ട്രോമ കെയർ മാനേജ്‌മെൻ്റ്, അല്ലെങ്കിൽ ബിഎസ്‌സി നഴ്‌സിംഗ് എന്നിവയാണ് യോഗ്യതകൾ.ഡി എച്ച് എ അല്ലെങ്കിൽ ഡി സി എ എസ് ഡാറ്റാഫ്ലോ, ഡി സി എ എസ് ഇ എം ടി/പാരാമെഡിക്/അഡ്വാൻസ്ഡ് പാരാമെഡിക് പ്രൊമെട്രിക് പാസ് എന്നിവ നിർബന്ധമാണ്.

അപേക്ഷയില്‍ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്. സാധുവായ ബി എല്‍ എസ്, എ എസി എല്‍ എസ്, പി എച്ച് ടി എല്‍ എസ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 22 മുതൽ 40 വയസ്സ് വരെ. ഇ എം ടിക്ക് AED 5000 ദിർഹം, പാരാമെഡിക്കിന് 6000 ദിർഹം ആണ് ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ഒക്ടോബർ 5-നോ അതിനുമുമ്പോ അവരുടെ ബയോഡാറ്റ, പാസ്‌പോർട്ട് പകർപ്പുകൾ, വിദ്യാഭ്യാസ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ gcc@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.



Previous Post Next Post