Temporary-Govt-Jobs-Apply-Now

 താത്കാലിക സർക്കാർ ജോലി വേണോ? 1.65 ലക്ഷം വരെ ശമ്പളം; തിരുവനന്തപുരവും കോഴിക്കോടും അടക്കം 5 ജില്ലകളിൽ ഒഴിവുകൾ





കെ-ഡിസ്കിൽ വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്റ്റ് മാനേജ്‌മെന്റ് ഓഫീസിലെ ഫീൽഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് നിയമനം. അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് 1, പ്രോഗ്രാം മാനേജർ, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ, സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രോഗ്രാം എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


  • അസിസ്റ്റന്റ് ജനറൽ മാനേജർ ഗ്രേഡ് 1 തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. ഇത് കോഴിക്കോട് ജില്ലയിലാണ്. ഈ തസ്തികയിലേക്ക് മാനേജ്മെന്റ് (എം.ബി.എ), സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു), അല്ലെങ്കിൽ എഞ്ചിനീയറിംഗ് (എം.ടെക്/എം.ഇ) എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ഫുൾടൈം കോഴ്‌സുകൾ മാത്രമേ പരിഗണിക്കൂ. പ്രതിമാസം 1,50,000 രൂപ മുതൽ 1,65,000 രൂപ വരെയാണ് ശമ്പളം. ഉദ്യോഗാർത്ഥിയുടെ യോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക. 2025 ഒക്ടോബർ 1-ന് 50 വയസ്സ് കവിയരുത്.

  1. ദേശീയ/സംസ്ഥാന തലത്തിലുള്ള പ്രോജക്റ്റ് മാനേജ്മെന്റിൽ കുറഞ്ഞത് 12 വർഷത്തെ പ്രവർത്തിപരിചയം.

  2. കമ്മ്യൂണിറ്റി സ്കിൽ പാർക്കുകൾ/കമ്മ്യൂണിറ്റി സ്കില്ലിംഗ് ഇനിഷ്യേറ്റീവുകൾ എന്നിവ കൈകാര്യം ചെയ്ത പരിചയം.

  3. ഫീൽഡ് തലത്തിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനും സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനും കഴിവ്.

  4. വിവിധ കമ്മ്യൂണിറ്റി വികസന പരിപാടികളിൽ മികച്ച സ്റ്റേക്ക്‌ഹോൾഡർ മാനേജ്മെന്റ് കഴിവുകൾ എന്നിവ ആവശ്യമാണ്. 

  5. ഇലക്ട്രോണിക്/MIS/ഐ.ടി. സംവിധാനങ്ങളെക്കുറിച്ചുള്ള അറിവ്.

  6. ഇലക്ട്രോണിക് വർക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റംസ് കൈകാര്യം ചെയ്യാനുള്ള കഴിവ്.

  7. എം.എസ്. ഓഫീസ്/ഗൂഗിൾ വർക്‌സ്‌പേസ് എന്നിവയിലെ പ്രാവീണ്യം, പ്രോജക്റ്റ് മാനേജ്മെന്റ് ടൂളുകളിലുള്ള അറിവ് എന്നിവയും അനിവാര്യമാണ്.


  • പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് രണ്ട് ഒഴിവുകളുണ്ട് - തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലായി ഓരോ ഒഴിവ് വീതം. മാനേജ്മെന്റ് (എം.ബി.എ), സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു), സയൻസ്/അപ്ലൈഡ് സയൻസ് (എം.എസ്.സി), ആർട്സ്/സോഷ്യൽ സയൻസ് (എം.എ) എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർക്കും (ബി.ടെക്/ബി.ഇ) മാസ് കമ്മ്യൂണിക്കേഷൻ/ജേർണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അവസരമുണ്ട്. പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ഫുൾടൈം കോഴ്‌സുകളാണ് പരിഗണിക്കുന്നത്. പ്രതിമാസം 60,000 രൂപ മുതൽ 80,000 രൂപ വരെയാണ് ശമ്പളം. 2025 ഒക്ടോബർ 1-ന് 40 വയസ്സ് കവിയരുത്.

  1. ദേശീയ/സംസ്ഥാന തല പരിപാടികളുടെ മാനേജ്മെന്റിൽ കുറഞ്ഞത് 7 വർഷത്തെ പ്രവർത്തിപരിചയം.

  2. സ്റ്റേക്ക്‌ഹോൾഡർ മാനേജ്മെന്റ്, ഇലക്ട്രോണിക് വർക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റങ്ങളിൽ പരിചയം.

  3. തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനുള്ള കഴിവ്.
     
  4. STEM പരിശീലന പരിപാടികളിൽ പ്രവർത്തിപരിചയം.
     
  5. ഇലക്ട്രോണിക്/MIS/ഐ.ടി. സിസ്റ്റങ്ങളെക്കുറിച്ചുള്ള അറിവ്.
     
  6. മികച്ച ആശയവിനിമയ ശേഷി.

  7. എം.എസ്. ഓഫീസ്/ഗൂഗിൾ വർക്‌സ്‌പേസ്, പ്രോജക്റ്റ് മാനേജ്മെന്റ് ടൂളുകളിലെ പ്രാവീണ്യം എന്നിവ ഈ തസ്തികയ്ക്ക് ആവശ്യമാണ്.


  • അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട് - മലപ്പുറം, കണ്ണൂർ ജില്ലകളിലായി ഓരോ ഒഴിവ് വീതം. പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് സമാനമായ യോഗ്യതകളാണ് ഈ തസ്തികയ്ക്കും വേണ്ടത്. പ്രതിമാസം 50,000 രൂപ മുതൽ 60,000 രൂപ വരെയാണ് ശമ്പളം. 2025 ഒക്ടോബർ 1-ന് 40 വയസ്സാണ് ഉയർന്ന പ്രായപരിധി.

  1. ഈ തസ്തികയിലേക്ക് ദേശീയ/സംസ്ഥാന തലത്തിലുള്ള പ്രോഗ്രാം മാനേജ്മെന്റിൽ കുറഞ്ഞത് 6 വർഷത്തെ പ്രവർത്തിപരിചയം.

  2.  സ്റ്റേക്ക്‌ഹോൾഡർ മാനേജ്മെന്റ്, ഇലക്ട്രോണിക് വർക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റങ്ങളിൽ പരിചയം.

  3. തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനുള്ള കഴിവ്.

  4. STEM പരിശീലന പരിപാടികളിൽ പ്രവർത്തിപരിചയം.
     
  5. ഇലക്ട്രോണിക്/ഐ.ടി. സിസ്റ്റങ്ങളെക്കുറിച്ചുള്ള അറിവ്.

  6. മികച്ച ആശയവിനിമയ ശേഷി.
     
  7. എം.എസ്. ഓഫീസ്/ഗൂഗിൾ വർക്‌സ്‌പേസ്, പ്രോജക്റ്റ് മാനേജ്മെന്റ് ടൂളുകളിലെ പ്രാവീണ്യം എന്നിവ അനിവാര്യമാണ്.


  • സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നാല് ഒഴിവുകളുണ്ട് - ഇടുക്കിയിൽ ഒന്ന്, പാലക്കാട് രണ്ടും കോഴിക്കോട് ഒന്ന് എന്നിങ്ങനെ. മാനേജ്മെന്റ് (എം.ബി.എ), സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു), സയൻസ്/അപ്ലൈഡ് സയൻസ് (എം.എസ്.സി), ആർട്സ്/സോഷ്യൽ സയൻസ് (എം.എ) എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ബിരുദം (ബി.ടെക്/ബി.ഇ) അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷൻ/ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡാറ്റാ സയൻസിലോ/ഡാറ്റാ അനലിറ്റിക്സിലോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും യോഗ്യതയായി കണക്കാക്കും. പ്രതിമാസം 40,000 രൂപ മുതൽ 50,000 രൂപ വരെയാണ് ശമ്പളം. 2025 ഒക്ടോബർ 1-ന് 38 വയസ്സാണ് ഉയർന്ന പ്രായപരിധി.

  1. ദേശീയ/സംസ്ഥാന തല പ്രോഗ്രാം മാനേജ്മെന്റിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം.

  2. ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ മാനേജ്മെന്റ് എന്നിവയിലുള്ള വൈദഗ്ദ്ധ്യം.

  3. സ്റ്റേക്ക്‌ഹോൾഡർ മാനേജ്മെന്റ്, ഇലക്ട്രോണിക് വർക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റങ്ങളിൽ പരിചയം.

  4. തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനുള്ള കഴിവ്.

  5. STEM പരിശീലന പരിപാടികളിൽ പ്രവർത്തിപരിചയം.

  6. ഇലക്ട്രോണിക്/ഐ.ടി. സിസ്റ്റങ്ങളെക്കുറിച്ചുള്ള അറിവ്.

  7. മികച്ച ആശയവിനിമയ ശേഷി.
     
  8. എം.എസ്. ഓഫീസ്/ഗൂഗിൾ വർക്‌സ്‌പേസ് എന്നിവയിലെ പ്രാവീണ്യം എന്നിവ ആവശ്യമാണ്.

  • പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു ഒഴിവാണ് - മലപ്പുറത്താണ്. സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയ്ക്ക് സമാനമായ യോഗ്യതകളാണ് ഈ തസ്തികയ്ക്കും വേണ്ടത്. പ്രതിമാസം 30,000 രൂപ മുതൽ 40,000 രൂപ വരെയാണ് ശമ്പളം. 2025 ഒക്ടോബർ 1-ന് 35 വയസ്സാണ് ഉയർന്ന പ്രായപരിധി. 

  1. ഈ തസ്തികയിലേക്ക് ദേശീയ/സംസ്ഥാന തല പ്രോഗ്രാം മാനേജ്മെന്റിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം.

  2. ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ മാനേജ്മെന്റ് എന്നിവയിലുള്ള വൈദഗ്ദ്ധ്യം.

  3. സ്റ്റേക്ക്‌ഹോൾഡർ മാനേജ്മെന്റ്, ഇലക്ട്രോണിക് വർക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റങ്ങളിൽ പരിചയം.

  4. തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനുള്ള കഴിവ്.
     
  5. STEM പരിശീലന പരിപാടികളിൽ പ്രവർത്തിപരിചയം.

  6. ഇലക്ട്രോണിക്/ഐ.ടി. സിസ്റ്റങ്ങളെക്കുറിച്ചുള്ള അറിവ്.

  7. മികച്ച ആശയവിനിമയ ശേഷി.
     
  8. എം.എസ്. ഓഫീസ്/ഗൂഗിൾ വർക്‌സ്‌പേസ് എന്നിവയിലെ പ്രാവീണ്യം എന്നിവയും അനിവാര്യമാണ്.

    ഈ അവസരം ഉപയോഗിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുളള അവസാന തീയതി ഒക്ടോബർ 21.


أحدث أقدم