Kerala-Tourism-Job-Vacancy-Apply Now

 ടൂറിസം വകുപ്പില്‍ ഒഴിവ്... അരലക്ഷം രൂപയ്ക്കടുത്ത് ശമ്പളം വാങ്ങിക്കാം, നിങ്ങള്‍ യോഗ്യരാണോ?





കേരള ടൂറിസം വകുപ്പ് - കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ( കെ ഐ എച്ച് എം ) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കെ ഐ എച്ച് എം ഓഫ്ലൈന്‍ അപേക്ഷയാണ് സ്വീകരിക്കുന്നത്. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം.


പോസ്റ്റല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവ് വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പ്രായപരിധി പാലിച്ചായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 42000 രൂപ ശമ്പളം ലഭിക്കും. 55% അല്ലെങ്കില്‍ തത്തുല്യമായ മാര്‍ക്കോടെ എച്ച് എം സി ടിയില്‍ കുറഞ്ഞത് 4 വര്‍ഷത്തെ ബാച്ചിലേഴ്‌സ് ബിരുദവും എച്ച് എം സി ടിയില്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.


അല്ലെങ്കില്‍ എച്ച് എം സി ടിയില്‍ 3 വര്‍ഷത്തെ ബാച്ചിലേഴ്‌സ് ബിരുദം (2019 മാര്‍ച്ച് 1-ന് മുമ്പ് പ്രവേശനം നേടി) കൂടാതെ എച്ച് എം സി ടിയില്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ 55% അല്ലെങ്കില്‍ തത്തുല്യമായ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപേക്ഷ നിശ്ചിത ഫോര്‍മാറ്റില്‍, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ''ദി പ്രിന്‍സിപ്പല്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, തേര്‍ഡ് മൈല്‍, എരഞ്ഞോളി പി.ഒ., തലശ്ശേരി, കേരളം 670107' എന്ന വിലാസത്തില്‍ 2025 ഒക്ടോബര്‍ 30-നോ അതിന് മുമ്പോ അയയ്ക്കണം.


www.keralatourism.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറന്ന് റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു എന്നതില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്ത് മുഴുവന്‍ അറിയിപ്പും ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. 

താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിച്ച് ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകളില്ലാതെ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യുക



أحدث أقدم