നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഹെല്‍ത്ത് മിഷനില്‍ അവസരം, ശമ്പളം എത്രയെന്ന് കേട്ടോ?
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ( എന്‍ എച്ച് എം ) മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് സെക്രട്ടറി, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ കോട്ടയം ജില്ലയില്‍ ആയിരിക്കും നിയമിക്കുക. താല്‍പര്യവും ആവശ്യമായ യോഗ്യതയും ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.
ഒക്ടോബര്‍ 17 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഓഫീസ് സെക്രട്ടറി തസ്തികയില്‍ ഒരു ഒഴിവ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലെ ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ഓരോ തസ്തികയിലേയും ശമ്പളം, പ്രായപരിധി, യോഗ്യത എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
മെഡിക്കല്‍ ഓഫീസര്‍ (എംബിബിഎസ്)
ഓഫീസ് സെക്രട്ടറി
ആരോഗ്യ സേവന വകുപ്പില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ (അഡ്മിനിസ്‌ട്രേറ്റീവ് തസ്തിക കൈകാര്യം ചെയ്യുന്ന) വിരമിച്ച ഗസറ്റഡ് ഓഫീസര്‍ ആയിരിക്കണം അപേക്ഷകര്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ജഏഉഇഅ/ഉഇഅ എന്നിവ ഉണ്ടായിരിക്കണം. ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ / മാനേജ്‌മെന്റില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. (ആരോഗ്യ സേവന വകുപ്പില്‍ അനുഭവസമ്പത്തുള്ളത് അഭികാമ്യം). പ്രായപരിധി 40 വയസിന് താഴെയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24000 രൂപയാണ് ശമ്പളമായി ലഭിക്കുക.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍
350 രൂപയാണ് അപേക്ഷ ഫീസ്. ''DHFWS-OTHERS TRIVANDRUM' എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി ആയി തിരുവനന്തപുരത്ത് അടയ്ക്കാം. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.