ഒരു ലക്ഷം രൂപ വരെ ശമ്പളം; എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 120 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 സെപ്റ്റംബർ 11 മുതൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഫീസ് അടയ്ക്കാനും റജിസ്റ്റർ ചെയ്യാനുമുള്ള അവസാന തിയതി ഒക്ടോബർ രണ്ടാണ്. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ തിരഞ്ഞെടുക്കപെടുന്നവർക്ക് 85,920 രൂപ മുതൽ 1,05,280 രൂപ വരെയാണ് ശമ്പളം.
അപേക്ഷാ ഫീസ്
- പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), ഭിന്നശേഷിക്കാർ (PwbD) എന്നിവർ അപേക്ഷാ ഫീസ് നൽകേണ്ട.
- മറ്റ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷാ ഫീസ് നൽകണം
യോഗ്യതാ മാനദണ്ഡങ്ങൾ
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും, കൂടാതെ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു യോഗ്യതയും ഉണ്ടായിരിക്കണം
- MBA (ഫിനാൻസ്)
- മാസ്റ്റർ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (MMS) (ഫിനാൻസ്)
- ചാർട്ടേഡ് അക്കൗണ്ടന്റ് (CA)
- ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (CFA)
- ICWA
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (PGDBA)
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് മാനേജ്‌മെന്റ് (PGDBM)
പ്രവർത്തിപരിചയം:
ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു വാണിജ്യ ബാങ്കിലോ അസോസിയേറ്റ് സ്ഥാപനത്തിലോ ഉപസ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ ലിസ്റ്റ് ചെയ്ത ധനകാര്യ സ്ഥാപനത്തിലോ സൂപ്പർവൈസറി/ മാനേജ്‌മെന്റ് റോളിൽ എക്സിക്യൂട്ടീവായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.ബാലൻസ് ഷീറ്റ് വിശകലനം, മൂല്യനിർണ്ണയം, ക്രെഡിറ്റ് പ്രൊപ്പോസൽ വിലയിരുത്തൽ, ക്രെഡിറ്റ് മോണിറ്ററിങ് എന്നിവ ഉൾപ്പെടെയുള്ള കഴിവുകൾ ഉദ്യോഗാർത്ഥിക്ക് ആവശ്യമായി വന്നേക്കാം.
അപേക്ഷിക്കേണ്ട രീതി