പ്രൈമറി സ്‌കൂളില്‍ അധ്യാപകരാകാം, പരീക്ഷ പാസായാല്‍ മാത്രം മതി, ശമ്പളം 1.12 ലക്ഷം വരെ!
ഡല്‍ഹിയിലെ സര്‍ക്കാര്‍, മുനിസിപ്പല്‍ പ്രൈമറി സ്‌കൂളുകളിലെ 1,180 അസിസ്റ്റന്റ് ടീച്ചര്‍ (പ്രൈമറി) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് ആരംഭിച്ചു.
താല്‍പ്പര്യമുള്ളവരും യോഗ്യരുമായ വ്യക്തികള്‍ക്ക് dsssbonline.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
അപേക്ഷാ തീയതി
- സെപ്തംബര്‍ 17 നാണ് അപേക്ഷ നടപടികള്‍ ആരംഭിക്കുക.
- ഒക്ടോബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഒഴിവുകൾ
- Total 1180 തസ്തികകളില്‍
- 502 എണ്ണം അണ്‍റിസര്‍വ്ഡ് ആണ്
- ഒബിസി വിഭാഗത്തിന് 306
- ഇഡബ്ല്യുഎസിന് 137
- എസ് സിക്ക് 166
- എസ്ടിക്ക് 69 എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്.
അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50% മാര്‍ക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം. എലിമെന്ററി എഡ്യൂക്കേഷനില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ (DElEd/ETE/JBT/DIET/B.El.Ed) നേടിയിരിക്കണം.
കൂടാതെ സിബിഎസ്ഇ നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയിരിക്കണം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 30 വയസാണ്. പ്രായപരിധിയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ബാധകമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പേ ലെവല്‍-6 ല്‍ നിയമിക്കും. ഇവര്‍ക്ക് പ്രതിമാസം 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷാ ഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ ഫീസ് എസ്ബിഐ ഇ-പേ വഴി മാത്രമേ അടയ്ക്കാവൂ. സ്ത്രീകള്‍, എസ്സി, എസ്ടി, പിഡബ്ല്യുബിഡി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. ഒരിക്കല്‍ അടച്ച ഫീസ് തിരികെ നല്‍കുന്നതല്ല. എഴുത്ത് പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്. 200 മാര്‍ക്ക് വീതമുള്ള 200 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടായിരിക്കും,
പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. 100 മാര്‍ക്ക് വീതമുള്ള രണ്ട് വിഭാഗങ്ങളുണ്ടാകും. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവയര്‍നെസ്, ന്യൂമറിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ്, ഹിന്ദി കോംപ്രിഹെന്‍ഷന്‍ എന്നിവയുടെ 100 മാര്‍ക്ക് ചോദ്യവും അധ്യാപന രീതിശാസ്ത്രവും എന്‍സിടിഇ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും അടങ്ങിയ 100 മാര്‍ക്ക് ചോദ്യവും ആണ് ഉണ്ടായിരിക്കുക.
ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാര്‍ക്ക് കുറയ്ക്കും. ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗത്തിന് 40% ആണ് കുറഞ്ഞ യോഗ്യതാ മാര്‍ക്ക്. ഒബിസി വിഭാഗത്തിന് 35%, എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന് 30%, വിമുക്തഭടന്മാര്‍ക്ക് 5% ഇളവ് എന്നിവ മിനിം മാര്‍ക്കില്‍ ലഭിക്കും. വിദ്യാഭ്യാസ ഡയറക്ടറേറ്റിനും ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനും കീഴിലാണ് തസ്തികകള്‍ ലഭ്യമാകുന്നത്. ഓണ്‍ലൈന്‍ ഇ-ഡോസിയര്‍ പ്രക്രിയയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വകുപ്പിലെ മുന്‍ഗണന സൂചിപ്പിക്കണം. ഒരിക്കല്‍ സമര്‍പ്പിച്ചാല്‍, മുന്‍ഗണനകള്‍ മാറ്റാന്‍ കഴിയില്ല.