ഒട്ടേറെ അവസരം; 18 കാറ്റഗറികളിലേക്ക് പിഎസ്സി വിജ്ഞാപനം
തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 18 കാറ്റഗറികളിലേക്ക് പിഎസ്സി വിജ്ഞാപനം പുറത്തിറക്കും. സെപ്തംബർ ഒന്ന് ചേർന്ന കമീഷൻ യോഗത്തിലാണ് തീരുമാനം. ഗസറ്റ് തീയതി സെപ്തംബ്ര 15. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10. കൂടുതൽ വിവരങ്ങൾ സെപ്തംബർ 15 ലക്കം പിപിഎസ്‍സി ബുള്ളറ്റിനിൽ.
ജനറൽ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം
1. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ.
2. പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എം.എം.വി.)
3. പ്രിസൺ ആൻഡ് കറക്ഷണൽ സർവീസസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ.
4. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രാഫിക് സൂപ്രണ്ട്.
5. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3.
6. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്‌സ് അസിസ്റ്റന്റ്/7. അക്കൗണ്ട്‌സ് ക്ലർക്ക്/ അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയവ.
7. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ് ഗ്രേഡ് 2/അക്കൗണ്ട്‌സ് ക്ലർക്ക്/ജൂനിയർ അക്കൗണ്ടന്റ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2.
ജനറൽ റിക്രൂട്ട്‌മെന്റ്- ജില്ലാതലം
8. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന).
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
9. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടൈറ്റാനിയം ഡൈഓക്‌സൈഡ് പിഗ്മെന്റ് യൂണിറ്റ്) സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം - പട്ടികവർഗ്ഗം).
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്- ജില്ലാതലം
10. കൊല്ലം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം).
11. തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിൽ ക്ലർക്ക്-ടൈപ്പിസ്റ്റ് (വിമുക്തഭടൻമാർ മാത്രം - പട്ടികജാതി/പട്ടികവർഗ്ഗം).
12. കണ്ണൂർ ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ്2 (പട്ടികവർഗ്ഗം).
എൻസിഎ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
13. ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ) ബോയിലർ അറ്റൻഡന്റ് (പട്ടികജാതി).
14. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിൽ (കൺസ്യൂമർഫെഡ്) മാനേജർ ഗ്രേഡ് 2 (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ ബില്ലവ).
15. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രകൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (വിശ്വകർമ്മ).
16. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്‌ഫെഡ്) മാർക്കറ്റിങ് മാനേജർ (ഫെർട്ടിലൈസർ) (പാർട്ട് 1 - ജനറൽ കാറ്റഗറി) (ഈഴവ/തിയ്യ/ ബില്ലവ).
17. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ഫെഡ്) ജൂനിയർ ക്ലർക്ക് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (എൽ.സി./എ.ഐ.).
എൻസിഎ റിക്രൂട്ട്‌മെന്റ് - ജില്ലാതലം
18. കൊല്ലം ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (പട്ടികജാതി).
അഭിമുഖം നടത്തും
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 166/2024).
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
1. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 276/2024).
2. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തമിഴ് മീഡിയം) (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 660/2024).
3. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 604/2024).
4. കൊല്ലം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 737/2024).
5. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന, പട്ടികവർഗ്ഗം, എൽസി/എഐ, എസ്ഐയുസിനാടാർ, എസ്‍സിസിസി, ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 600/2024, 550-554/2024).
6. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്) (തമിഴ് മീഡീയം) (കാറ്റഗറി നമ്പർ 331/2024).
7. കാസറഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്‌സ്) (കന്നഡ മീഡിയം) (മുസ്ലീം) (കാറ്റഗറി നമ്പർ 659/2024).
8. തിരുവനന്തപുരം ജില്ലയിൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ ബ്ലാക്ക്‌സ്മിത്തി ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 333/2024).
9. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (എച്ച്.എസ്.) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 079/2024).
10. തിരുവനന്തപുരം, കാസറഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (എച്ച്.എസ്.) (മലയാളം മീഡിയം) (എസ്.ഐ.യു.സി.നാടാർ) (കാറ്റഗറി നമ്പർ 095/2024, 221/2024).
11. കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ) (എസ്.ഐ.യു.സി.നാടാർ, ഒ.ബി.സി., എൽ.സി./എ.ഐ, മുസ്ലീം (കാറ്റഗറി നമ്പർ 096/2024, 097/2024, 98/2024, 661/2024, 802/2024).
12. കേരള വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജർ (കാറ്റഗറി നമ്പർ 371/2024).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 246/2024, 093/2024- ഈഴവ/തിയ്യ/ബില്ലവ, 94/2024-പട്ടികജാതി, 270/2024- മുസ്ലീം).