നഴ്‌സുമാര്‍ക്ക് ഹെല്‍ത്ത് സെന്ററില്‍ അവസരം, മലപ്പുറത്ത് 72 ഒഴിവുകള്‍; ശമ്പളം കേട്ടോ?
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ജില്ലാ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി എം എല്‍ എസ് പി ( മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 72 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ആയിരിക്കും നിയമനം. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ മൂന്ന് വരെ എം എല്‍ എസ് പി തസ്തികയിലേക്ക് അപേക്ഷിക്കാം.
Last Date October 3 2025
ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ പ്രായ പരിധി 01. 09. 2025 ന് പരമാവധി 40 വയസ് ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപ ശമ്പളം ലഭിക്കും. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫസ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോടെ ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫസ് കൗണ്‍സില്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ജി എന്‍ എം ഉണ്ടായിരിക്കണം.
അപേക്ഷകര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷന്‍ പരിചയം. ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളിലോ താലൂക്ക് ആശുപത്രികളിലോ ആയിരിക്കും നിയമിക്കുക.
അപേക്ഷിക്കേണ്ട വിധം
www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു എന്നതില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ ( എം എല്‍ എസ് പി ) പോസ്റ്റുകളുടെ ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. നോട്ടിഫിക്കേഷന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.
താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. തെറ്റുകളില്ലാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. ( അപേക്ഷ ഗൂഗിള്‍ ഫോം വഴിയാണ് സമര്‍പ്പിക്കേണ്ടത് ). അറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക.