കേരള ഗ്രാമീൺ ബാങ്കിൽ അസിസ്റ്റന്റ്, 350 ഒഴിവുകൾ; ഇന്റർവ്യൂ ഇല്ല
Kerala-Gramin-Bank-350-Vacancies-2025-Appply-Now
കേരള ഗ്രാമീൺ ബാങ്കിൽ ഓഫീസ് അസിസ്റ്റന്റ് ആകാൻ അവസരം. 350 ഒഴിവുകളുണ്ട്. ഇന്റർവ്യൂ സമ്പ്രദായം ഒഴിവാക്കി എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ജോലിയിലേക്കുള്ള തിരഞ്ഞെടുപ്പ്. ജനറൽ 182, പിന്നോക്കം 94, സാമ്പത്തിക പിന്നോക്കം 35, പട്ടിക വിഭാഗം 39 എന്നിങ്ങനെ ഒഴിവുകളിൽ സംവരണ ക്രമമുണ്ട്. സെപ്റ്റംബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
അപേക്ഷയോഗ്യത
അംഗീകൃത സർവകലാശാല ബിരുദവും പ്രാദേശിക ഭാഷയായ മലയാളത്തിൽ പരിചയവും വേണം. കംപ്യൂട്ടറിലുള്ള അറിവ് അഭികാമ്യം. പ്രായം 01-9-2025 തീയതി കണക്കാക്കി 18 – 28 വയസ്സിനുമിടയിലായിരിക്കണം. പിന്നോക്കം/പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച്/ പത്ത് വയസ്സിളവുണ്ട്. വിധവകൾ/നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി പുനർ വിവാഹം ചെയ്യാത്ത വനിതകൾ എന്നിവരിൽ ജനറൽ/പിന്നോക്കം/പട്ടിക വിഭാഗത്തിന് യഥാക്രമം മുപ്പത്തിയഞ്ച്/ മുപ്പത്തിയെട്ട്/നാൽപത് വയസ്സുവരെയും അപേക്ഷിക്കാവുന്നതാണ്. വിമുക്തഭടന്മാർക്ക് നിയമനുസരിച്ചുള്ള ആനുകൂല്യം ഉണ്ട്.
Selection Procedures
പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സിലക്ഷൻ (IBPS)ഉദ്യോഗാർഥികളെ ബാങ്കിലേക്ക് തിരഞ്ഞെടുക്കുന്നത്. പ്രിലിമിനറി പരീക്ഷക്ക് രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂ. റീസണിങ്ങ് (40 ചോദ്യങ്ങൾ, 40 മാർക്ക്, 25 മിനിറ്റ്) ന്യൂമറിക്കൽ എബിലിറ്റി (40 ചോദ്യങ്ങൾ, 40മാർക്ക്, 20 മിനിറ്റ്) ഈ വിധത്തിലാണ് ചോദ്യപേപ്പർ രീതി. ഇതിൽ യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷയ്ക്ക് വിളിക്കും.
Main Examination
ഇത് രണ്ടു മണിക്കൂർ- 200 ചോദ്യങ്ങൾ-200 മാർക്ക്. റീസണിങ് (40ചോദ്യങ്ങൾ-50 മാർക്ക് - 30 മിനിറ്റ്), കംപ്യൂട്ടർ നോളഡ്ജ്(നാൽപത് ചോദ്യങ്ങൾ- 20- മാർക്ക് -15 മിനിറ്റ്), ജനറൽ അവേർനസ്സ് (40 ചോദ്യങ്ങൾ -40 മാർക്ക് -15 മിനിറ്റ്), ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി (40 ചോദ്യങ്ങൾ - 40 മാർക്ക്-30 മിനിറ്റ്), ന്യൂമറിക്കൽ എബിലിറ്റി (40 ചോദ്യങ്ങൾ - 50 മാർക്ക് - 30 മിനിറ്റ്) എന്നിങ്ങനെയാണ് ചോദ്യപേപ്പർ ഘടന. രണ്ടു പരീക്ഷകൾക്കും തെറ്റുത്തരത്തിന് ചോദ്യത്തിനു നേരെയുള്ള മാർക്കിന്റെ 0.25 നെഗറ്റീവ് ആകും. മെയിൻ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് നിയമന നടപടികൾക്കായി ബാങ്കിന് കൈമാറും.
Other Details
പ്രിലിമിനറി പരീക്ഷ നവംബർ/ഡിസംബർ മാസത്തിലും മെയിൻ പരീക്ഷ ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിലും പ്രതീക്ഷിക്കാം. പ്രിലിമിനറി പരീക്ഷ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ എഴുതാം. മെയിൻ പരീക്ഷക്ക് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സെന്ററുകൾ ഉണ്ടാകും. പരീക്ഷ ഫീസ് 850 രൂപ. പട്ടിക/ ഭിന്നശേഷി/ വിമുക്തഭടന്മാർ-ആശ്രിതർ എന്നിവർക്ക് 175 രൂപ. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം മലപ്പുറത്താണ്.
വിവരങ്ങൾക്ക്: www.ibps.in