പത്താം ക്ലാസുകാര്‍ക്ക് ഐഎസ്ആര്‍ഒയില്‍ അവസരം, അരലക്ഷത്തിന് മുകളില്‍ ശമ്പളം! വേഗം അപേക്ഷിച്ചോ
ഐ എസ് ആര്‍ ഒ - വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി എസ് എസ് സി) വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍, കുക്ക് തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 29 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 27 ഒഴിവുകള്‍ ഡ്രൈവര്‍ തസ്തികയില്‍ ആണ്. സംവരണേതര വിഭാഗത്തില്‍ 14 ഒഴിവുകളുണ്ട്.
ഒ ബി സി ഏഴ്, ഇ ഡബ്ല്യു എസ് മൂന്ന്, എസ് സി രണ്ട്, എസ് ടി ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. കുക്ക് തസ്തികയിലെ രണ്ട് ഒഴിവുകളും സംവരണേതര വിഭാഗത്തില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും ആവശ്യമായ യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍, കുക്ക് എന്നിവ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലെവല്‍ 02 പ്രകാരം 19,900 രൂപ മുതല്‍ 63200 വരെ ശമ്പളം ലഭിക്കും.
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി / എസ് എസ് സി / മെട്രിക്കുലേഷന്‍ / പത്താം ക്ലാസ് പാസായിരിക്കണം. ഇവര്‍ക്ക് സാധുവായ LMV ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവറായി 3 വര്‍ഷത്തെ പരിചയം. കേരള സംസ്ഥാന മോട്ടോര്‍ വാഹന നിയമത്തിലെ മറ്റേതെങ്കിലും ആവശ്യകതകള്‍ ഉദ്യോഗാര്‍ത്ഥി തസ്തികയില്‍ ചേര്‍ന്നതിന് ശേഷം 3 മാസത്തിനുള്ളില്‍ പാലിക്കണം.
കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി / എസ് എസ് സി പാസായിരിക്കണം. നന്നായി സ്ഥാപിതമായ ഒരു ഹോട്ടല്‍/ കാന്റീനില്‍ സമാനമായ ശേഷിയില്‍ (കുക്ക് പോലെ) അഞ്ച് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ ഫോം ഒക്ടോബര്‍ എട്ടിന് മുന്‍പ് ലഭിക്കണം. വൈകിയെത്തുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് https://www.vssc.gov.in/careers.html എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.