Higher-Studies-in-UAE-Get-Scholarships-and-Partime-Jobs

യുഎഇയിൽ പഠിക്കാം ഫീസില്ലാതെ, സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപൻഡും..

രണ്ടു ഘട്ടങ്ങളായാണ് യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം അനുവദിക്കുന്നത്.


വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ). സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപൻഡും ലഭിക്കാൻ അവസരമുണ്ടെന്നതാണ് ആകർഷണങ്ങളിലൊന്ന്. സാമ്പത്തിക പുരോഗതിയിടെയും സംസ്കാരിക വൈവിധ്യങ്ങളുടെയും നാടായ യു.എ.ഇ വിദ്യാർഥികൾക്ക് ലോകോത്തര പഠനാനുഭവം നൽകുന്നു. ലോക റാങ്കിങ്, അറബ് റാങ്കിങ് എന്നിവയിൽ മികച്ച സ്ഥാനമുള്ള സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സ്വകാര്യ സർവകലാശാലകളിൽ പ്രവേശനം എടുക്കുമ്പോൾ വേൾഡ് എജുക്കേഷൻ സർവിസിന്റെ അംഗീകാരം ഉറപ്പു വരുത്തണം. ഏത് കോഴ്സാണെങ്കിലും ആദ്യ സെമസ്റ്ററുകളിൽ രാജ്യത്തിന്റെ സംസ്കാരിക പാരമ്പര്യവും ചാരുതയും പഠിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്.ലെ സർവകലാശാലകളിൽ പ്രവേശനം അനുവദിക്കുന്നത്. 


യുഎഇയിലെ ഉന്നതവിദ്യാഭ്യാസം നിയന്ത്രിക്കുന്നത് ഉന്നതവിദ്യഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാല യമാണ്. ഇവരുടെ അംഗീകാരമുള്ള സർവകലാശാലകളിൽ പഠിച്ചിറങ്ങിയവർക്കാണ് വേൾഡ് എജുക്കേഷൻ സർവിസിന്റെയും യു.എ.ഇ അടക്കമുള്ള മറ്റു രാജ്യങ്ങളുടെ എംബസികളുടെയും അംഗീകാരവും അറ്റസ്റ്റേഷനും ലഭിക്കൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റിയുടെയും അംഗീകാരത്തിനും ഇതു നിർബന്ധമാണ്.


ഹയർ ടെക്നോളജി കോളജുകൾ യുഎഇ സർക്കാർ നടത്തുന്ന പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഏകദേശം 17 കാമ്പസുകളുണ്ട്. ഫീസ് ഇല്ല. മാസം 3000 ദിർഹം (ഏകദേശം 70,000 രൂപ) വരെ സ്റ്റൈപൻഡും ലഭിക്കും. മെഡിക്കൽ, ഡെൻറൽ, വെറ്ററിനറി, അപ്ലൈഡ് മെഡിക്കൽ സയൻസ്, ഒകുപേഷൻ തെറപ്പി, എൻജിനീയറിങ്, ആർക്കിടെക്ച്ചർ, ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, അഗ്രികൾ ചറൽ, പ്രകൃതി പഠനം, സയൻസ്, ബിസിനസ് സ്റ്റഡീസ്, സോഷ്യൽ സയൻസ്, തുടങ്ങിയ എല്ലാവി ധ പ്രോഗ്രാമുകളും ഇവിടെ ലഭ്യമാണ്. ഔദ്യോഗിക ഭാഷ അറബിയാണെങ്കിലും, ഉന്നത പഠന മാധ്യമം ഇംഗ്ലീഷാണ്. അതിനാൽ അതു ലോകമാസകലം അംഗീകരിക്കപ്പെടുന്നു.



പാർട്ട് ടൈം ജോലി, താമസ ഭക്ഷണ ചെലവുകൾ വഹിക്കുന്ന സ്കോളർഷിപ്പുകൾ, സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പുകൾ, പ്ലേസ്മെന്റുകൾ എന്നിവയും ലഭിക്കും. ബഹുഭൂരിപക്ഷം സർവകലാശാലകളും വിദ്യാർഥികൾക്ക് വിസ ലഭ്യ മാക്കാൻ സഹായിക്കുന്നു. സർവക ലാശാലകളിൽനിന്ന് ഓഫർ ലെറ്റർ ലഭിച്ചാൽ സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കാം.ലോക പ്രശസ്തമായ അനേകം അന്താ രാഷ്ട്ര സർവകലാശാലകളുടെ കാമ്പസുകൾ യു.എ.ഇയിലുണ്ട്. ഇവിടത്തെ പഠന നിലവാരം യു.കെ, യു.എസ്.എ പോലെയുള്ള രാജ്യങ്ങളിലേതിന് തുല്യമാണ്. ഇന്ത്യ, ആസ്ട്രേലിയ, യു.കെ പോലുള്ള രാജ്യത്തെ മിക ച്ച സർവകലാശാലകളുടെയും സ്ഥാ പനങ്ങളുടെയും ഓഫ് കാമ്പസുക ളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. യു.എ.ഇ സർക്കാർ, പ്രത്യേകിച്ച് അബൂദബി, ഗവേഷണത്തിനും, സംവിധാനങ്ങൾക്കും വലിയ തുകയാണ് നിക്ഷേപിക്കുന്നത്. 400 കോടി ദിർഹമാണ് (9366 കോടി രൂപ) കഴിഞ്ഞ വർഷം മാത്രം വകയിരുത്തിയത്,


രണ്ടു ഘട്ടങ്ങളായാണ് യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം അനുവദിക്കുന്നത്. സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുന്നത് (ഫാൾ ഇൻടേക്). അപേക്ഷയുടെ അവസാന തിയതി ജൂലൈ അവസാന വാരം. ഫെബ്രുവരി/ മാർച്ച് ക്ലാസുകൾ ആരംഭിക്കുന്നു (സ്പ്രിങ് ഇൻടേക്ക്). അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബറിൽ. എന്നാൽ, ഷാർജയിലെ അൽ-ഖാസിമിയ്യ പോലുള്ള പൂർണ സ്കോളർഷിപ്പുകൾ നൽകുന്ന സർവകലാശാലകൾ വർഷത്തിൽ ഒരുതവണ മാത്രമേ അപേക്ഷ സ്വീകരിക്കാറുള്ളു.


അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ വരെ നിയമാനുസൃതം ജോലി ചെയ്യാം. തൊഴിൽ വകുപ്പിൽനിന്ന് ഇതിന് വർക്ക് പെർമിറ്റ് ആവശ്യമാണ്. പഠനം കഴിഞ്ഞാൽ യു.എ.ഇയിൽ ജോലി ചെയ്യണമെങ്കിൽ തൊഴിൽ വിസയിലേക്കു മാറണം.



 സ്കോളർഷിപ്പുകൾ

അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ബിരുദ, ബിരു ദാനന്തര ഡോക്ടറൽ തലങ്ങളിലായി നിരവധി സ്കോളർഷിപ്പുകൾ ഉണ്ട്. ട്യൂഷൻ ഫീസ്, മെറ്റീരി യൽ ഫീസ്, യാത്രാ നിരക്ക്, താമസ ഭക്ഷണ ചെല വ് എന്നിവയെല്ലാം സ്കോളർഷിപ്പിൽ ഉൾക്കൊള്ളും. 


ഇന്ത്യക്കാർക്ക് പ്രവേശനം ലഭിക്കാൻ

ഡിഗ്രിക്കാണ് പ്രവേശനം ആഗ്രഹിക്കുന്നതെങ്കിൽ പാസ്പോർട്ട്, പത്താം ക്ലാസ്, പ്ലസ്ടു സർട്ടിഫിക്കറ്റ്, സ്വയം തയാറാക്കിയ പഠന താല്പര്യം തെളിയിക്കുന്ന കത്ത്, കരിക്കുലം വിറ്റ , പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടിയ സർട്ടിഫിക്കറ്റ് (ഐ.ഇ.എൽ. ടി.എസ് 7.5 /ടോഫൽ 620) എന്നിവ നിർബന്ധമാണ്. ഷോർട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഓൺലൈൻ ഇന്റർവ്യൂ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഫർ ലെറ്റർ ലഭിക്കുക. അമേരിക്കൻ കോളജ് ടെസ്റ്റ് (എ.സി.ടി), സ്കോ ദർസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സാറ്റ്) പോലുള്ള വയിൽ മികച്ച സ്കോർ ഉള്ളവർക്ക് അഭിമുഖം ഇല്ലാതെ നേരിട്ട് പ്രവേശനം ലഭിക്കും. 


പി.ജി പ്രവേശനത്തിന് മേൽ സൂചിപ്പിച്ച രേഖകൾക്ക് പുറമെ, ഡിഗ്രി സർട്ടിഫിക്കറ്റ്, അവസാന വർഷത്തെ കൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ് എന്നി വയും വേണം. ഗ്രാറ്റ് റെക്കോഡ് എക്സാം (ജി.ആർ.ഇ), ഗ്രാറ്റ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിമാറ്റ്) പോലുള്ളവയിൽ മികച്ച സ്കോർ ഉണ്ടെങ്കിൽ നേരിട്ട് പ്രവേശനം നേടാം.



മെറിറ്റിൽ ഫീസിളവോടെ പ്രവേശനം നൽകുന്ന മികച്ച സർവകലാശാലകൾ

ഖലീഫ യൂനിവേഴ്സിറ്റി.   www.ku.ac.ae 

യു.എ.ഇ യൂനിവേഴ്സിറ്റി www.ubeu.ac.ae

ഷാർജ യൂനിവേഴ്സിറ്റി  www.sharjah.ac.ae

'സായിദ് യൂനിവേഴ്സിറ്റി www.sharjah.ac.ae

ഹയർ കോളജ് ഓഫ് ടെക്നോളജി  www.hctac.ae

അബുദബി യൂനിവേഴ്സിറ്റി www.adu.ac.ae

അൽ-ഖാസിമിയ്യ ഷാർജ  www.alqasimia.ac.ae

യൂനിവേഴ്സിറ്റി ഓഫ് ഫുജൈറ https://uof.ac.ae

അൽ ഐൻ യൂനിവേഴ്സിറ്റി https://aau.ac.ae

മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൽ ആൻഡ് ഹെൽത്ത് സയൻസസ് www.mbru.ac.ae

റാസൽഖൈമ മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസ് സ് യൂനിവേഴ്സിറ്റി www.rakmhsu.ac.ae

എമിറേറ്റ്സ് കോളജ് ഓഫ് ടെക്നോളജി www.ecae.ac.ael

ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി https://gmu.ac.ae

കോഴ്സുകൾ, പ്രവേശന നടപടികൾ തുടങ്ങിയവ അറിയാൻ വെബ്സൈറ്റുകൾ നോക്കുക. (ഇതിന് പുറമെ ഫീസ് ഈടാക്കി പഠിപ്പിക്കുന്ന നിരവധി അർദ്ധ സർക്കാർ, സ്വകാര്യ കോളജുകളും യു.എ.ഇയിലുണ്ട്. 

ഇന്ത്യയിൽ നിന്നുള്ള ഐ.ഐ.ടി, ബിറ്റ്സ്, അമിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ കാമ്പസുകളും ദുബൈ, അബുദബി നഗരങ്ങളിലുണ്ട്.





Previous Post Next Post