റീജണൽ റൂറൽ ബാങ്കുകളിൽ 13,217 ഒഴിവ്
റീജണൽ റൂറൽ ബാങ്കുകളിൽ 13,217 ഒഴിവ്
റീജണൽ റൂറൽ ബാങ്കുകളിൽ (ആർആർബി) വിവിധ തസ്തികകളിൽ അവസരം. ഓഫീസേഴ്‌സ് സ്‌കെയിൽ 1, ഓഫീസ് അസിസ്റ്റന്റ്‌സ് (മൾട്ടി പർപ്പസ്), ഓഫീസേഴ്‌സ് സ്‌കെയിൽ 2 (ജനറലിസ്റ്റ് & സ്‌പെഷ്യലിസ്റ്റ്), സ്‌കെയിൽ 3 തസ്തികകളിലാണ് അവസരം. കേരള ഗ്രാമീൺ ബാങ്ക് അടക്കമുള്ള രാജ്യത്തെ 28 ആർആർബികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്‌തികകളും ഒഴിവും: ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) 7972, ഓഫീസർ സ്കെയിൽ- I (അസിസ്റ്റന്റ് മാനേജർ) 3907 , ഓഫീസർ സ്കെയിൽ -II (കൃഷി ഓഫീസർ)50, ഓഫീസർ സ്കെയിൽ-II (ലോ)48, ഓഫീസർ സ്കെയിൽ-II (CA) 69, ഓഫീസർ സ്കെയിൽ-II (ഐടി) 87, ഓഫീസർ സ്കെയിൽ -II (ജനറൽ ബാങ്കിങ് ഓഫീസർ)854, ഓഫീസർ സ്കെയിൽ -II (മാർക്കറ്റിങ് ഓഫീസർ) 15, ഓഫീസർ സ്കെയിൽ -II (ട്രഷറി മാനേജർ) 16, ഓഫീസർ സ്കെയിൽ III 199.
പ്രായപരിധി: ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്): 18- –28 വയസ്, ഓഫീസർ സ്കെയിൽ 1 (അസിസ്റ്റന്റ് മാനേജർ): 18- – 30 വയസ്, ഓഫീസർ സ്‌കെയിൽ 2 (മാനേജർ): 21 – -32 വയസ്, ഓഫീസർ സ്‌കെയിൽ 3 (സീനിയർ മാനേജർ): 21- – 40 വയസ്.
യോഗ്യത: ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്): അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം. കേരളത്തിലേക്ക് (കേരള ഗ്രാമീൺ ബാങ്ക്) അപേക്ഷിക്കുന്നവർ മലയാളം അറിയണം. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ഓഫീസർ സ്കെയിൽ 1 (അസിസ്റ്റന്റ് മാനേജർ): ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡ്രി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനിയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ–-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, നിയമം, ഇക്കണോമിക്സ് അല്ലെങ്കിൽ അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. പ്രാദേശിക ഭാഷ അറിയണം. കംപ്യൂട്ടറിൽ പ്രവൃത്തി പരിജ്ഞാനം അഭികാമ്യം.
ഓഫീസർ സ്കെയിൽ 2 ജനറൽ ബാങ്കിങ് ഓഫീസർ (മാനേജർ): കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ആനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനിയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ–-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, നിയമം, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ഓഫീസർ സ്കെയിൽ 2 സ്പെഷ്യലിസ്റ്റ് ഓഫീസർ (മാനേജർ): ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള സർട്ടിഫൈഡ് അസോസിയേറ്റ്. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ നിയമ ബിരുദം അല്ലെങ്കിൽ തത്തുല്യം. ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ധനകാര്യത്തിൽ എംബിഎ. മാർക്കറ്റിങ്ങിൽ എംബിഎ. അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഡയറി/ മൃഗസംരക്ഷണം/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എൻജിനിയറിങ്/ പിസികൾച്ചർ എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം.
ഇൻഫർമേഷൻ ടെക്‌നോളജി ഓഫീസർ: ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. എഎസ്പി, പിഎച്ച്പി, സി++, ജാവ, വിബി, വിസി, ഒസിപി തുടങ്ങിയവയിൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അഭികാമ്യം. പ്രസ്തുത മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ചാർട്ടേഡ് അക്കൗണ്ടന്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള സർട്ടിഫൈഡ് അസോസിയേറ്റായിരിക്കണം. ഒരു വർഷം പ്രവൃത്തിപരിചയം വേണം. ലോ ഓഫീസർ: കുറഞ്ഞത് 50% മൊത്തം മാർക്കോടെ നിയമ ബിരുദം അല്ലെങ്കിൽ തത്തുല്യം. അഡ്വക്കേറ്റായോ അല്ലെങ്കിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ലോ ഓഫീസറായോ ജോലി ചെയ്തിരിക്കണം.
ട്രഷറി മാനേജർ: ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഫിനാൻസിൽ എംബിഎ . ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം.
മാർക്കറ്റിങ് ഓഫീസർ: മാർക്കറ്റിംഗിൽ എംബിഎ. ഒപ്പം ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്. അഗ്രികൾച്ചറൽ ഓഫീസർ: അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഡയറി/ അനിമൽ ഹസ്ബൻഡ്രി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എൻജിനിയറിങ്/ പിസികൾച്ചർ എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒപ്പം രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
ഓഫീസർ സ്‌കെയിൽ 3 (സീനിയർ മാനേജർ): കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, ആനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനിയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ–-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, നിയമം, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദം/ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന. ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in വഴി സെപ്തംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. എല്ലാ തസ്തികകളിലേക്കും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങൾക്ക് 850 രൂപ കൊടുക്കണം. . വെബസൈറ്റ് ഹോം പേജിൽ ക്ലിക്ക് ചെയ്ത് ‘CRP for RRBs’ എന്ന ലിങ്ക് ഓപ്പൺ ചെയ്യണം. തുടർന്ന് അപേക്ഷിക്കാനുള്ള ഓപ്ഷൻ അവിടെ ലഭ്യമാകും. വെബ്‌സൈറ്റിലെ വിജ്ഞാപനം മുഴുവനായി വായിച്ചതിന് ശേഷം മാത്രമേ അപേക്ഷിക്കാവൂ. പ്രിലിമിനറി പരീക്ഷ 5 നവംബർ/ഡിസംബറിലും മെയിൻ പരീക്ഷ ഡിസംബർ/2026 ഫെബ്രുവരിയിലും നടക്കും. 2026 ജനുവരി/ഫെബ്രുവരിയിലായിരിക്കും അഭിമുഖം. പ്രൊവിഷണൽ അലോട്ട്‌മെന്റ് ഇതിനുശേഷം നടക്കും.