UAE-JOB-VACANCY

യുഎഇയിൽ ജോലി ഒഴിവ്: മലയാളികൾക്ക് വൻ അവസരം..ഈ യോഗ്യതയുണ്ടോ? അഭിമുഖം എറണാകുളത്ത്




 


യുഎഇയിൽ ജോലി ഒഴിവ്: മലയാളികൾക്ക് വൻ അവസരം..ഈ യോഗ്യതയുണ്ടോ? അഭിമുഖം എറണാകുളത്ത്

യുഎഇയിൽ ജോലി ഒഴിവ്. ഫാബ്രിക്കേറ്റർ, സ്റ്റീൽ ഇറക്ടർ, സ്ട്രക്ചറൽ സ്റ്റീൽ പെയിൻ്റർ, മിഗ് വെൽഡർ, ഇൻഡസ്ട്രിയ പവർ-കോട്ട് പെയിൻ്റർ ആൻ്റ് ഇറക്ഷൻ ഫോർമാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ആകെ 65 വയസാണ് ഉള്ളത്. പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം


സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ

എസ് എസ് എൽ സി യും ഐ ടി ഐ / ഡിപ്ലോമ (ഫിറ്റർ/വെൽഡർ). 2000-2500 എഇഡിയാണ് ശമ്പളം.


സ്റ്റീൽ ഇറക്ടർ

എസ് എസ് എൽ സി യും ഐ ടി ഐ / ഡിപ്ലോമ (ഫിറ്റർ/വെൽഡർ). തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1350-1600 എഇഡിയാണ് ശമ്പളമായി ലഭിക്കുക.


സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ

എസ് എസ് എൽ സി യും ഐ ടി ഐ / ഡിപ്ലോമ. പ്രതിമാസ ശമ്പളം 1400-1800 ദിർഹം.


മിഗ് വെൽഡർ

എസ് എസ് എൽ സി യും ഐ ടി ഐ / മിഗ് ട്രെയിനിംഗിൽ സർട്ടിഫൈഡ് കോഴ്സ് ആണ് യോഗ്യത. 1400-1700 എഇഡിയാണ് ശമ്പളം.


ഇൻഡസ്ട്രിയൽ പൗഡർ കോട്ട് പെയിന്റർ

എസ് എസ് എൽ സി യും ഐ ടി ഐ / ഇൻഡസ്ട്രിയൽ പെയിന്റിംഗിൽ സർട്ടിഫൈഡ് കോഴ്സ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത. 1800-2500 ദിർഹം.


ഇറക്ഷൻ ഫോർമാൻ

എസ് എസ് എൽ സി യും ഐ ടി ഐ / ഡിപ്ലോമ (5 വർഷത്തെ പ്രവൃത്തിപരിചയവും വേണം). 3500 എഇഡിയാണ് ശമ്പളം.

രണ്ട് വർഷത്തേക്കുള്ള കരാർ നിയമനമാണ്. 9 മണിക്കൂറാണ് ജോലി സമയം. ദിവസവും നാല് മണി വരെ, ഓവർ ടൈം ലഭിക്കാൻ സാധ്യതയുണ്ട്. താമസം അനുവദിക്കും. താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്കുള്ള ഗതാഗത സൌകര്യം കമ്പനി അനുവദിക്കും. ഭക്ഷണ അലവൻസ് ആയി മാസം 300 എഇഡി ലഭിക്കും. മെഡിക്കൽ ഇൻഷുറൻസും കോമ്പൻസേഷനും അനുവദിക്കും.


വാക്ക് ഇൻൻ്റർവ്യൂ ആണ്. 25 ന് ഒഡപെക് സെൻ്ററിൽ വെച്ചായിരിക്കും അഭിമുഖം. ഫോട്ടോ ഉൾപ്പെടുത്തിയ ബയോഡാറ്റ (2 കോപ്പികൾ), കൂടാതെ പാസ്പോർട്ടിൻ്റെ അസ്സലും കോപ്പിയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും കൊണ്ടുവരണം.

മേൽവിലാസം- ODEPC ട്രെയിനിങ് സെന്റർ, രണ്ടാം നില, സുരഭി ബിൽഡിംഗ്, സൗത്ത് ജനത റോഡ്, പാലാരിവട്ടം, എറണാകുളം, കേരളം - 682025

കൂടുതൽ വിവരങ്ങൾക്ക് 7736496574, 9778620460


                  

                                   Career and Education Updates -Follow our WhatsApp Channel :





📲 പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. 

Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും  ഈ ചാനൽ Follow ചെയ്തോളൂ..

 

أحدث أقدم