Bhavanam-Foundation-Job-Vacanacy-details-

ഭവനം ഫൗണ്ടേഷനില്‍ അസിസ്റ്റന്റ് മാനേജര്‍, ക്ലര്‍ക്ക് ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം


  

ഭവനം ഫൗണ്ടേഷനില്‍ അസിസ്റ്റന്റ് മാനേജര്‍, ക്ലര്‍ക്ക് ഒഴിവുകള്‍; ആകര്‍ഷകമായ ശമ്പളം

അസിസ്റ്റന്റ് മാനേജര്‍, ക്ലര്‍ക്ക് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഭവനം ഫൗണ്ടേഷന്‍ കേരള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഓരോ തസ്തികയിലും ഓരോ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25.09.2026 വരെ ഓഫ്ലൈനായോ (തപാല്‍ വഴി) ഇമെയില്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്.


നേരിട്ടുള്ള നിയമനമായിരിക്കും. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഫിനാന്‍സ് & ഫണ്ട്‌സ് വിഭാഗത്തിലായിരിക്കും നിയമനം. അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ് & ഫണ്ട്‌സ്) തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ (പ്രൊബേഷന്‍ കാലയളവില്‍) ശമ്പളമായി ലഭിക്കും. ക്ലര്‍ക്ക് തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,000 രൂപയായിരിക്കും പ്രതിമാസം ശമ്പളമായി ലഭിക്കുക.

 

ഈ വിജ്ഞാപനത്തില്‍ പ്രായപരിധി സംബന്ധിച്ച കൃത്യമായ കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല. അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ് & ഫണ്ട്‌സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംബിഎ (ഫിനാന്‍സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കും. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ക്ലര്‍ക്ക് തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യത്തോടുകൂടിയ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഈ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. യോഗ്യരായ അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് എഴുത്തുപരീക്ഷ അല്ലെങ്കില്‍ അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.


അപേക്ഷകള്‍ 25.09.2026-ന് വൈകുന്നേരം 5.00 മണിക്ക് മുന്‍പായി തപാല്‍ വഴിയോ നേരിട്ടോ ഇമെയില്‍ വഴിയോ ഭവനം ഫൗണ്ടേഷന്‍ കേരളയുടെ ഓഫീസില്‍ സമര്‍പ്പിക്കണം.


വിലാസം: 'ഭവനം ഫൗണ്ടേഷന്‍ കേരള, TC 13/287/1, 'പനച്ചമൂട്ടില്‍', മുളവന ജംഗ്ഷന്‍, കുന്നുകുഴി, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035'.


ഇമെയില്‍:bfkerala@gmail.com


അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in സന്ദര്‍ശിക്കുക. ഹോം പേജില്‍ അസിസ്റ്റന്റ് മാനേജര്‍, ക്ലര്‍ക്ക് തസ്തികകളിലേക്കുള്ള വിജ്ഞാപനം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുകയും യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ചെയ്യുക. ശേഷം ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ/രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.


ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ കൃത്യമായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.


  

                           Career and Education Updates -Follow our WhatsApp Channel                                

                  

أحدث أقدم