shabarimala-job-

ശബരിമലയിൽ ജോലി നേടാം: ഇതാണ് യോഗ്യത, ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം




ശബരിമലയിൽ ജോലി നേടാം: ഇതാണ് യോഗ്യത, ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

ശബരിമലയിൽ ജോലി അവസരം. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കാണ് അപേക്ഷിക്കാനാകുക. പ്രായം യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

18 നും 65 നും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷയോടൊപ്പം അടുത്തിടെ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, പ്രായം, മതം എന്നിവ തെളിയിക്കുന്ന രേഖകൾ, പൂർണമായ മേൽവിലാസം, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സമർപ്പിക്കണം.

സപ്റ്റംബർ 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പൂരിപ്പിച്ച അപേക്ഷകൾ ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695003 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.


അപേക്ഷയുടെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും https://travancoredevaswomboard.org/wp-content/uploads/2026/08/IMG_0009.pdf




Career and Education Updates -Follow our WhatsApp Channel :

-----------------------------------------------------------------------------------------------------------------------------

أحدث أقدم