LULU-Mall-Job-Openings-2025-Apply-Now

കൊച്ചി ലുലുവിൽ നിരവധി അവസരങ്ങൾ,     തിയ്യതിയും മറ്റ് വിവരങ്ങളും അറിയാം


കൊച്ചിയിലെ ലുലുവിന്റെ  ഭാഗമാകാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ. എങ്കിലിതാ അതിന് അവസരവുമുണ്ട്. കൊച്ചിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് ഒഴിവുകള്‍ ഉണ്ട്. സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഓഫീസര്‍, ഗാര്‍ഡ്, സിസിടിവി ഓപറേറ്റര്‍, സെയില്‍മാന്‍, സെയില്‍സ് വുമണ്‍, സെയില്‍സ് വുമണ്‍ സെലിബ്രേറ്റ്, കാഷ്യര്‍, റൈഡ് ഓപറേറ്റര്‍-ഗെയിംസ്, ടെയ്‌ലര്‍ എന്നിങ്ങനെയാണ് അവസരങ്ങളുളളത്.

സൂപ്പര്‍വൈസര്‍- (പ്രായപരിധി 25-35 )

റീട്ടെയ്ല്‍ രംഗത്ത് 2 വര്‍ഷത്തില്‍ക്കൂടുതല്‍ പ്രവര്‍ത്തി പരിചയം വേണം.

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍/ ഓഫീസര്‍/ ഗാര്‍ഡ്/ സിസിടിവി ഓപറേറ്റര്‍

2 വര്‍ഷത്തില്‍ക്കൂടുതല്‍ പ്രവര്‍ത്തി പരിചയം വേണം

Sales,Male/Female (പ്രായപരിധി 20-30 )

SSLC/ HSC തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.

*സെയില്‍സ് Girl സെലിബ്രേറ്റ് (പ്രായപരിധി 20-40 )

*ടെക്‌സ്റ്റൈല്‍സ് രംഗത്ത് പ്രവര്‍ത്തി പരിചയം. തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.

*കാഷ്യര്‍ (പ്രായപരിധി 20-30 )

പ്ലസ് ടുവോ അതിന് മുകളിയോ വിദ്യാഭ്യാസ യോഗ്യത. തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.

*റൈഡ് ഓപറേറ്റര്‍-ഗെയിംസ് (പ്രായപരിധി 20-30 )

എച്ച് എസ് സി/ ഡിപ്ലോമ. തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.


*ടെയ്‌ലര്‍( സ്ത്രീ/ പുരുഷൻ) (പ്രായപരിധി 40 വയസ്സില്‍ക്കൂടരുത്)

ആവശ്യമായ പ്രവര്‍ത്തി പരിചയം

ഈ പോസ്റ്റുകളിലേക്കുളള അഭിമുഖം നാളെ, 27-11-2025 വ്യാഴാഴ്ചയാണ് നടക്കുന്നത്. കൊച്ചി ഇടപ്പള്ളിയിലുളള ലുലു ഷോപ്പിംഗ് മാളിലെ ട്രെയിനിംഗ് ഹാൾ- ബേസ്മെന്റിൽ വെച്ചാണ് അഭിമുഖങ്ങൾ നടക്കുക. രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് യാതൊരു വിധത്തിലുളള പണവും ഈടാക്കുന്നില്ലെന്ന് ലുലു വ്യക്തമാക്കുന്നു. അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ലുലു ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെടുക. ഇ മെയിൽ- careers@luluindia.com.













أحدث أقدم