താത്കാലികമെങ്കിലും സർക്കാർ ജോലി വേണോ? കെ ഫോണിൽ ഇതാ ഒഴിവ്, ശമ്പളവും അറിയാം
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (കെ-ഫോൺ), ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. മൂന്ന് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വർഷത്തേക്കാണ് കരാർ. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത് മൂന്ന് വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE), അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് (EIE) എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ ബി.ഇ./ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.
കൂടാതെ, ടെലികോം സർവീസ് പ്രൊവൈഡർമാരിലോ (TSP) അല്ലെങ്കിൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരിലോ (ISP) ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC), യൂട്ടിലിറ്റി, ടെലികോം ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനത്തിലും പരിപാലനത്തിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലോ എന്റർപ്രൈസ് ബിസിനസ്സിലോ ഉള്ള പ്രവൃത്തിപരിചയം ഒരു അധിക യോഗ്യതയായി പരിഗണിക്കും. പ്രതിമാസം 30,000 രൂപ ശമ്പളവും, സർവീസ് ലെവൽ എഗ്രിമെന്റ് (SLA) പ്രകാരം 10,000 രൂപ ഇൻസെന്റീവും ലഭിക്കും. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസ്സാണ്.
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (സിഎംഡി) വെബ്സൈറ്റ് (www.cmd.kerala.gov.in) വഴി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29 ആണ്.

നോർക്കയിൽ വീഡിയോ എഡിറ്റർ ഒഴിവ്
നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനറുടെ ഒരു ഒഴിവുണ്ട്. വിഷ്വൽ കമ്മ്യുണിക്കേഷനിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മൂന്നു വർഷം പ്രവൃത്തി പരിചയം അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയും വീഡിയോ എഡിറ്റിങ് ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ നാലു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ cmdtvpm.rec@gmail.com -ൽ ഒക്ടോബർ 17 ന് വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/