Nursing-Officer-Vacancy

 ഡോ. റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിംഗ് ഓഫീസറാകാം, ശമ്പളം 1.40 ലക്ഷം രൂപ!




ന്യൂഡല്‍ഹി: ഡോ. റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നഴ്സിംഗ് ഓഫീസര്‍ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം ഗ്രൂപ്പ് ബി നോണ്‍-ഗസറ്റഡ് ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 40 വയസിനും ഇടയില്‍ ആയിരിക്കണം.


സംവരണമില്ലാത്ത വിഭാഗം, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ 1,180 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. എസ് സി / എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 708 രൂപയാണ് അപേക്ഷ ഫീസ് അടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,900 മുതല്‍ 1,42,400 രൂപ വരെ ശമ്പളം ലഭിക്കുന്ന തസ്തികയാണിത്.


അപേക്ഷകര്‍ക്ക് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ ബി എസ് സി (ഓണേഴ്സ്) നഴ്സിംഗ് / ബി എസ് സി നഴ്സിംഗ് ഉണ്ടായിരിക്കണം. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ യൂണിവേഴ്സിറ്റിയില്‍ നിന്നോ ബിഎസ്സി (പോസ്റ്റ്-സര്‍ട്ടിഫിക്കറ്റ്) / പോസ്റ്റ്-ബേസിക് ബിഎസ്സി നഴ്സിംഗ് ഉണ്ടായിരിക്കണം.


സംസ്ഥാന / ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലില്‍ നഴ്സുമാരും മിഡ്വൈഫുകളും ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഒരു ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ കൗണ്‍സിലില്‍ നിന്നോ ജനറല്‍ നഴ്സിംഗ് മിഡ്വൈഫറിയില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഉള്ളവരാണ് അപേക്ഷിക്കേണ്ടത്.



സംസ്ഥാന / ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലില്‍ നഴ്സുമാരും മിഡ്വൈഫുകളും ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഒരു ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ കൗണ്‍സിലില്‍ നിന്നോ ജനറല്‍ നഴ്സിംഗ് മിഡ്വൈഫറിയില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ പരിചയവും ഉള്ളവരാണ് അപേക്ഷിക്കേണ്ടത്.


അപേക്ഷിക്കേണ്ട വിധം 

ഡോ. ആര്‍.എം.എല്‍.ഐ.എം.എസ്, ലഖ്നൗവിന്റെ ഹോം പേജ് www.drrmlims.ac.in എന്ന വെബ്സൈറ്റില്‍ തുറക്കുക. ഹോം പേജില്‍, റിക്രൂട്ട്മെന്റിനായുള്ള പരസ്യം പ്രഖ്യാപിക്കുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക. ഫോം പൂരിപ്പിക്കുന്നതിനുള്ള രജിസ്‌ട്രേഷനായി 'ഓണ്‍ലൈന്‍ ഫോം സമര്‍പ്പണം' എന്ന ടാബില്‍ ക്ലിക്കുചെയ്യുക.


തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രണ്ട് ഘട്ടങ്ങള്‍ (സ്‌ക്രീനിംഗ് പരീക്ഷയും മെയിന്‍ പരീക്ഷയും) ഉള്‍പ്പെടുന്നതായിരിക്കും. രണ്ട് പരീക്ഷകളും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) വഴി ദ്വിഭാഷാപരമായി (ഹിന്ദിയിലും ഇംഗ്ലീഷിലും) നടത്തും. സ്‌ക്രീനിംഗ് പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. സ്‌ക്രീനിംഗ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് മെയിന്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തില്ല. 


അന്തിമ തിരഞ്ഞെടുപ്പ് മെയിന്‍ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മെറിറ്റിന്റെയും സംവരണ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.





أحدث أقدم