Jobs-in-Kannur-And-Thrissur

ജോലി വേണോ? കണ്ണൂരും തൃശൂരും ഒഴിവുകൾ; 32,550 രൂപ വരെ ശമ്പളം..ഇങ്ങനെ അപേക്ഷിക്കൂ




കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി (കെ.എസ്.എം.എച്ച്.എ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തികകൾ, യോഗ്യത, പ്രായപരിധി, ശമ്പളം എന്നീ വിശദാംശങ്ങൾ അറിയാം.

അസിസ്റ്റന്റ് ; കണ്ണൂരിൽ ഒരു ഒഴിവുണ്ട്. ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 45 വയസ്സിൽ കൂടരുത്. പ്രതിമാസം 32,550 രൂപയാണ് ശമ്പളം.

സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ തൃശൂരിലും കണ്ണൂരിലും ഓരോ ഒഴിവുകളാണ് ഉള്ളത്. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ (KGTE/MGTE) യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് അറിവും ഉണ്ടായിരിക്കണം. കൂടാതെ, ഇംഗ്ലീഷ്, മലയാളം ഷോർട്ട് ഹാൻഡിൽ ലോവർ യോഗ്യതയും നിർബന്ധമാണ്. സാധാരണ അപേക്ഷകർക്ക് 45 വയസ്സിൽ കൂടരുത്. വിരമിച്ച സംസ്ഥാന/കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 62 വയസ്സ് വരെ അപേക്ഷിക്കാം. ഈ തസ്തികയ്ക്ക് പ്രതിമാസം 23,410 രൂപ ശമ്പളം ലഭിക്കും

ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കണ്ണൂരിൽ ഒരു ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസ്സായിരിക്കണം. 45 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസ ശമ്പളം 19,310 രൂപയാണ്. എല്ലാ തസ്തികകളിലേക്കും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

അപേക്ഷാ ഫീസ് 600 രൂപയാണ്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 300 രൂപ മാത്രം മതി. ഒരു വർഷത്തേക്കായിരിക്കും കരാർ. www.cmd.kerala.gov.in മെയിൽ ഐഡിയിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 നവംബർ 5 വൈകുന്നേരം 5 മണിയാണ്.

കൂടുതൽവിവരങ്ങൾക്ക് 

വനിതാ ഫാമിലി കൗൺസിലർ നിയമനം 

ജെൻഡർ അവയർനസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം സംസ്ഥാന വനിതാ ശിശു സെല്ലിൽ കരാർ അടിസ്ഥാനത്തിൽ വനിതാ ഫാമിലി കൗൺസിലറിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 2026 മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസം 17,000 രൂപയാണ് പ്രതിഫലം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സംസ്ഥാന വനിതാ ശിശു സെൽ, കണ്ണേറ്റ്മുക്ക്, തൈക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തിൽ 27 നകം സമർപ്പിക്കണം.

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

വയനാട്: ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും സര്‍ക്കാര്‍, എന്‍ജിഒ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ഓഫീസില്‍ നവംബര്‍ അഞ്ച് വൈകിട്ട് അഞ്ചിനകം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ മീനങ്ങാടി ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍- 04936 246098, 8606229118.

ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ യിലെ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ നിലവിലുളള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഓപ്പൺ കാറ്റഗറി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമനം നടത്തും. അഭിമുഖം ഒക്ടോബര്‍ 27 രാവിലെ 10 മണിക്ക് നടക്കും. ഫോണ്‍: 0479-2953150, 0479- 2452210.



أحدث أقدم