India-Post-Payment-Bank-Jobs-Apply

 പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ അവസരം; ഗ്രാമീൺ ഡാക്‌ സേവകിന് അപേക്ഷിക്കാം



ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) 348 ഗ്രാമീൺ ഡാക്ക് സേവക് എക്‌സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആന്ധ്രാപ്രദേശ് 8, അസം 12, ബിഹാർ 17, ഛത്തീസ്ഗഢ് 9, ദാദ്ര ആൻഡ് നാഗർ ഹവേലി 1, ഗുജറാത്ത് 29, ഹരിയാന 11, ഹിമാചൽ പ്രദേശ് 4, ജമ്മു കശ്മീർ 3, ജാർഖണ്ഡ് 12, കർണാടക 19, കേരളം 6, മധ്യപ്രദേശ് 29, ഗോവ 1, മഹാരാഷ്ട്ര 31, അരുണാചൽ പ്രദേശ് 9, മണിപ്പൂർ4, മേഘാലയ 4, മിസോറം 2, നാഗാലാൻഡ്8, ത്രിപുര 3, ഒഡീഷ 11, പഞ്ചാബ് 15, രാജസ്ഥാൻ 10, തമിഴ്നാട് 17, തെലങ്കാന 9, ഉത്തർപ്രദേശ് 40, ഉത്തരാഖണ്ഡ് 11, സിക്കിം 1, പശ്ചിമ ബംഗാൾ 12 എന്നിങ്ങനെയാണ്‌ അവസരം.


യോഗ്യത: അംഗീകൃത സർവകലാശാല/സ്ഥാപനം /ഗവൺമെന്റ് റെഗുലേറ്ററി ബോഡി/ബോർഡിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ (റെഗുലർ/വിദൂര പഠനം) ബിരുദം. പ്രായപരിധി (01-–08–-2025 വരെ) : 20 – 35 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാ ഫീസ് : 750 രൂപ. ഫീസ് അടയ്ക്കുന്നതിന് അല്ലെങ്കിൽ ഓൺലൈനായി അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത തെളിയിക്കണം. ബാങ്കിങ് ഔട്ട്ലെറ്റ് തിരിച്ചായിരിക്കും മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയുമുണ്ടായേക്കാം. ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.ippbonline.com


أحدث أقدم