ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുജി/പിജി പ്രവേശനം തുടരുന്നു
സമ്പൂർണ ബിരുദ സംസ്ഥാനമാകാൻ കേരളം; ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുജി/പിജി പ്രവേശനം തുടരുന്നു
കൊല്ലം : എല്ലാവർക്കും ബിരുദം എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 യുജി/പിജി പ്രവേശനം ആരംഭിച്ചതായി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി പി ജഗതി രാജ് പറഞ്ഞു. ഡിഗ്രി, പിജി കോഴ്‌സിനായി സെപ്തംബർ 10 വരെ www.sgou.ac.in ൽ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. 29 യുജി/പിജി പ്രോഗ്രാമുകൾക്കും മൂന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
യുജിസി അംഗീകാരം ലഭിച്ച എംബിഎ, എംസിഎ പ്രോഗ്രാമുകൾ കൂടി ഈ അധ്യയന വർഷം ആരംഭിക്കും. അഞ്ച് റീജിയണൽ സെന്ററുകളുടെ പരിധിയിലായി 45 പഠനകേന്ദ്രങ്ങളുണ്ട്. കൊല്ലത്ത് ഫാത്തിമ മാതാ നാഷണൽ കോളേജ്, കരിക്കോട് ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവ കൂടാതെ ഈ വർഷം മുതൽ കൊട്ടാരക്കര ഐഎച്ച് ആർഡി എൻജിനിയറിങ് കോളേജ് കൂടി പഠന കേന്ദ്രമാകും. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി മിനിമം യോഗ്യതയുള്ളവർക്ക് ബിരുദം നേടാം. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ എല്ലാവർക്കും അവസരമുണ്ട്. പ്രവേശനത്തിന് ടിസി നിർബന്ധമല്ല. സർക്കാർ ഉദ്യോഗമടക്കം തൊഴിൽ ചെയ്യുന്നവർക്കും സൗകര്യപ്രദമായ പഠനക്രമമാണ്.
ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചതിൽ 6 യുജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്‌ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്‌സിറ്റ് ഓപ്ഷനുമുണ്ട്.
സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾക്കും എൻസിവിഇടിയുടെ സർട്ടിഫിക്കേഷൻ കൂടി ലഭ്യമാക്കാനുള്ള നടപടി എടുത്തിട്ടുണ്ട്. അടുത്ത വർഷം ബിഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎസ് ഡബ്ല്യു, എംഎസ്‌സി മാത്തമാറ്റിക്സ്, എം ലിബ്, ബി ലിബ്, ബിഎഡ്, റിസർച്ച് പ്രോഗ്രാമുകൾ ആരംഭിക്കും. യുജിസി മാനദണ്ഡപ്രകാരം ഡ്യുവൽ ഡിഗ്രി സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷ കോഴ്സുകളും ഉടൻ തുടങ്ങും.
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ച് പബ്ലിക് ഡിജിറ്റൽ ലൈബ്രറി ഉടൻ പ്രാവർത്തികമാക്കും. ഇതുവഴി പഠിതാക്കൾക്ക് എവിടെ ഇരുന്നും ലൈബ്രറി ബുക്കുകൾ റെഫർ ചെയ്യാനാകും. വാർത്താസമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ വി പി പ്രശാന്ത്, ഡോ. എം ജയപ്രകാശ്, അഡ്വ ജി സുഗുണൻ, റീജിയണൽ ഡയറക്ടർ പ്രൊഫ. സോഫിയാ രാജൻ എന്നിവരും പങ്കെടുത്തു.
യുജി/ പിജി പ്രോഗ്രാമുകൾ നാലു വർഷ ഓണേഴ്സ് പ്രോഗ്രാമുകൾ
ബിബിഎ എച്ച്ആർ, മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ് )
ബികോം (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ്&സപ്ലൈ ചെയിൻ മാനേജ്‌മെന്റ്
ബിഎ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി
മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകൾ
ബി എസ് സി ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ്, ബിഎ നാനോ എന്റർപ്രണർഷിപ്പ്, അറബിക്, ഹിന്ദി, സംസ്കൃതം, അഫ്സൽ ഉൽ ഉലമ, എക്കണോമിക്സ്, ഫിലോസഫി പൊളിറ്റിക്കൽ സയൻസ്.
പി ജി പ്രോഗ്രാമുകൾ: എം കോം, എം എ ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, ഫിലോസോഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ.
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സർട്ടിഫിക്കറ്റ് ഇൻ അപ്ലൈഡ് മെഷീൻ ലേർണിങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ് ആൻഡ് ഹൗണ്ടേഷൻ കോഴ്സ് ഫോർ ഐഇഎൽടി എസ് ആൻഡ് ഒഇടി.
