PSC-Recruitment-2025-Apply-Now

 19 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം; വനിതാ അസി. പ്രിസൺ ഓഫിസർ, അക്കൗണ്ടന്റ്, അസി. എൻജിനീയർ അവസരം.




19 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 7 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 2 തസ്തികയിൽ തസ്തികമാറ്റം വഴിയും 4 തസ്തികയിൽ സ്പെഷൽ റിക്രൂട്മെന്റും 6 തസ്തികയിൽ എൻസിഎ നിയമന വുമാണ്. 


ഗസറ്റ് തീയതി: 

15.09.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 15 രാത്രി 12 വരെ.

നേരിട്ടുള്ള നിയമനം:

 മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ, പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസിൽ സർവീസിൽ വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോർപറേഷൻ/ ബോർഡ് എന്നിവയിൽ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്, ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ട്രാഫിക് സൂപ്രണ്ട്, കൺസ്ട്രക്‌ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്–3,പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എംഎംവി) തുടങ്ങിയവ.

തസ്തികമാറ്റം വഴി:

 പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടിസോഷ്യൽ സയൻസ്

പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്:

ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് തുടങ്ങിയവ.

സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം:

ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക്, ഫയർ ആൻഡ് റെസ്ക്യു സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ തുടങ്ങിയവ.








أحدث أقدم