Malayalam-Mission-Job-Vacancy

മലയാളം മിഷനിൽ ജോലി ഒഴിവ്.. ഏഴാം ക്ലാസ് യോഗ്യതയുണ്ടോ? അപേക്ഷിക്കാം, 



   

മലയാളം മിഷൻ ഓഫീസിലേക്ക് വിവിധ തസ്തികകളിൽ ജോലി ഒഴിവ്. ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ, ഡ്രൈവർ വിഭാഗത്തിലാണ് ജോലി ഒഴിവ്. താത്കാലിക നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം



ഓഫീസ് അറ്റൻഡന്റ്

പത്താം ക്സാസ് ആണ് യോഗ്യത.

.2 വീലർ ലൈസൻസ് ഉണ്ടായിരിക്കണം.4 വീലർ ലൈസൻസ് അഭികാമ്യം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.


ഫുൾ ടൈം സ്വീപ്പർ

ഏഴാം ക്ലാസാണ് യോഗ്യത.

എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി 50 വയസാണ്.


ഡ്രൈവർ കം ഓഫീസ് അറ്റൻഡർ

ഏഴാം ക്ലാസാണ് യോഗ്യത.എഴുത്തും വായനയും അറിഞ്ഞിരിക്കണം.ഡ്രൈവിംഗിൽ സാധുവായുള്ള  (വാലിഡിറ്റിയുള്ള) ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്, ഡ്രൈവേഴ്സ് ബാഡ്‌ജ് എന്നിവ ഉണ്ടായിരിക്കണം. 42 വയസാണ് ഉയർന്ന പ്രായപരിധി.


മുൻഗണന വിഭാഗത്തിന് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ്.

മലയാളം മിഷൻ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനിത്തിലായിരിക്കും നിയമനം. തിരുവനന്തപുരം തൈക്കാടുള്ള മലയാളം മിഷൻ ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുക.

നവംബർ 12 ന് രാവിലെ 10.30 നാണ് അഭിമുഖം നടക്കുക. യോഗ്യത, പ്രായം, വയസിളവിനുള്ള അർഹത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ എന്നിവ സഹിതമാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്.


മേൽവിലാസം

മലയാളം മിഷൻ,

ടി.സി. നമ്പർ 25/801(15), ആർടെക് മീനാക്ഷി പ്ലാസ, 7-ാം നില,

തൈക്കാട്, തിരുവനന്തപുരം - 695 014.

ഫോൺ: 8078920247

ഇമെയിൽ malayalammissionkerala01@gmail.com

കൂടുതൽ വിവരങ്ങൾക്ക് https://api.mm.kerala.gov.in/uploads/newsletters/Ug1qWBGcp81zXPJltALMTq5RAxRzqNkYo7jSdqGe.pdf

                  

                                   Career and Education Updates -Follow our WhatsApp Channel :






പരമാവധി നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്താൽ ആവശ്യക്കാർക്ക് ഉപകാരപ്പെട്ടേക്കാം.. 

Jobs & Education Updates ലഭിക്കാൻ Govt. /Pvt. മേഖലകളിലെയും, വിദേശ തൊഴിലവസരങ്ങൾ അറിയാനും  ഈ ചാനൽ Follow ചെയ്തോളൂ

Previous Post Next Post